Brand Stories

റൂബി ഫിറ്റ്‌നസ് സെന്‍റർ അലൈന്‍ ബറാറി മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

നാലു പതിറ്റാണ്ടായി യുഎഇയില്‍ ബ്യൂട്ടി, ഹെല്‍ത്ത്, ഫിറ്റ്‌നസ് മേഖലകളില്‍ സജീവമായ റൂബി ഗ്രൂപ്പിന്‍റെ റൂബി ഫിറ്റ്‌നസ് സെന്‍റർ അലൈനില്‍ പ്രവര്‍ത്തനമാരഭിച്ചു. അമേരിക്കന്‍ പ്രഫഷനല്‍ ബോഡി ബില്‍ഡറും ചലച്ചിത്ര നടനുമായ സെര്‍ഗിയോ ഒലീവിയ ജൂനിയര്‍ ബറാറി ഔട്‌ലെറ്റ് മാളിലെ സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. റൂബി ഗ്രൂപ് ചെയര്‍മാന്‍ ബാലന്‍ വിജയന്‍ രമ വിജയന്‍ സിഇഒ മാരായ ഹാമിദലി, അനീഷ്.എസ്., ഷിബു, അബ്ദുൽ ലത്തീഫ്, അബ്ദുൽ ഖാദർ, ഹരിപ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

'മിത്ത്' എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന, മൂന്നു തവണ 'മിസ്റ്റര്‍ ഒളിംപിയ'യായിരുന്ന ലോക പ്രഫഷനല്‍ ബോഡി ബില്‍ഡിംഗ് രംഗത്തെ ഇതിഹാസ നായകന്‍ സെര്‍ഗിയോ ഒലീവിയയുടെ മകനായ സെര്‍ഗിയോ ഒലീവിയ ജൂനിയര്‍ ജിം സ്‌പോര്‍ട്‌സിലെ ലോകോത്തര അത്‌ലറ്റും സിനിമാ താരവും മോട്ടിവേഷണല്‍ സ്പീക്കറുമാണ്. 'സപ്പ്‌സ്: ദി മൂവി' (2018), 'ബിഗ്ഗര്‍' (2018) എന്നീ സിനിമകളിലെ പ്രകടനം ശ്രദ്ധ നേടി.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം സൗകര്യമുള്‍പ്പടെ സൗന്ദര്യ, ആരോഗ്യ, ശാരീരിക ക്ഷമതാ കാര്യങ്ങളില്‍ ഒരു കുടുംബത്തിനാവശ്യമായതെല്ലാം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. റൂബി ഗ്രൂപ്പിന്‍റെ 40-ാം വാര്‍ഷികാഘോഷ ഭാഗമായി സെര്‍ഗിയോയുടെ ബോഡി ബില്‍ഡിംഗ് പ്രദർശനവും നടന്നു. റൂബി ടെക്‌നോളജി, അഡ്വര്‍സിംങ് & പ്രൊഡക്ഷന്‍റെ റീബ്രാന്‍റ് ലോഗോ ലോഞ്ചും ഇതോടൊപ്പം നടന്നു.ചടങ്ങില്‍ റൂബി ഗ്രൂപ് ജീവനക്കാരെ അനുമോദിച്ചു. മികച്ച ഗുണനിലവാരം, സുരക്ഷ, പരിചരണം എന്നിവ ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചെയര്‍മാന്‍ ബാലന്‍ വിജയന്‍ പറഞ്ഞു.

1983 ലാണ് റൂബി ഗ്രൂപ്പ് പ്രവർത്തനം തുടങ്ങിയത്. മാനേജിംഗ് ഡയറക്ടര്‍ വിഷ്ണു വിജയനും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപികാ വിജയനുമാണ്. റൂബി ഗ്രൂപ്പിന് കീഴില്‍ 50ലധികം റൂബി സലൂണുകളും ആറിലധികം ഫിറ്റ്‌നസ് ജിംനേഷ്യങ്ങളും യുഎഇയിലുണ്ട്. ഭാവിയില്‍ സോഫ്റ്റ്‌വെയര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വെബ് ഡെവലപ്പിംഗ് എന്നിങ്ങനെ നിരവധി പദ്ധതികള്‍ റൂബി ടെക്‌നോളജിക്ക് കീഴില്‍ ലക്ഷ്യമിടുന്നു.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT