Brand Stories

മിഡില്‍ ഈസ്റ്റില്‍ പ്രവർത്തനം വിപുലമാക്കാന്‍ റിച്ച്മാക്സ്

റിച്ച്മാക്സ് ഗ്രൂപ്പിന്‍റെ ആദ്യ അന്തർദേശിയ ഓഫീസ് ദുബായിൽ തുറക്കും. ജൂലൈ 26 ന് ദുബായ് ഗ്രാന്‍ഡ് ഹയാത്തിലാണ് ഉദ്ഘാടനചടങ്ങ് നടക്കുക. കരമായില്‍ ആരംഭിക്കുന്ന ഓഫീസായിരിക്കും യുഎഇയില്‍ റിച്ച്മാക്സ് ടൂർസ് ആൻഡ് ട്രാവൽസിന്‍റെ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്കുക. 2030 ആകുമ്പോഴേക്കും മിഡിലീസ്റ്റില്‍ പ്രവർത്തനം വിപുലപ്പെടുത്തും.

യാത്രകള്‍ വർദ്ധിച്ചുവരുന്ന ഇക്കാലത്ത് പ്രവാസികള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ പ്രവർത്തിക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രൂപ്പിന്‍റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. ജോർജ് ജോൺ വാലത്ത് പറഞ്ഞു.2027 ഓടെ യുഎഇയിലെ ഏഴ് എമിറേറ്റുകളിലും സാന്നിദ്ധ്യമുണ്ടാകും. 2030 ഓടെ ജിസിസിയിലും. ഏകീകൃത വീസ നടപ്പിലാകുന്നതോടെ ഈ മേഖലയിലെ വിനോദസഞ്ചാരത്തില്‍ ക്രമാനുഗതമായ വളർച്ചയുണ്ടാകുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. ജോർജ് ജോൺ വാലത്തിനെ കൂടാതെ റിച്ച് മാക്സ് ഗ്രൂപ്പ് ഡയറക്ടർമാരായ ജോളി സി എം, പ്രവീൺ ബാബു റീജിയണൽ ഹെഡ് സജീഷ് ഗോപാലൻ, ഡയറക്ട് ചാനൽ വൈസ് പ്രസിഡന്‍് ജോഫ്രിൻ സേവ്യർ, വൈസ് പ്രസിഡന്‍റ് സ്ട്രാറ്റജി പ്രമോദ് പി വി, ടൂർസ് സീനിയർ മാനേജർ മുജീബ് റഹ്‌മാൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

'റൊണാൾഡോയിൽ ഞങ്ങൾക്ക് ഞങ്ങളെ തന്നെ കാണാൻ പറ്റി എന്നാണ് പലരും പറഞ്ഞത്'; 'ഒരു റൊണാൾഡോ ചിത്ര'ത്തെക്കുറിച്ച് റിനോയ് കല്ലൂർ

ഇന്‍കം ടാക്‌സിലെ കിഴിവുകള്‍ എന്തൊക്കെ? പ്രത്യക്ഷ നികുതിയും പരോക്ഷ നികുതിയും എന്താണ്? Money Maze

മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന 'തലവര' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളിൽ

'സിനിമയ്ക്കുളളിൽ സിനിമ'യുമായി ഒരു റൊണാൾഡോ ചിത്രം; മികച്ച പ്രതികരണം നേടുന്നു

ആ അന്യഭാഷാ നടന് വേണ്ടി പാട്ടുകൾ പാടിയ ശേഷം അദ്ദേഹത്തിനായി ഡബ്ബ് ചെയ്യുന്നതും ഞാനാണ് എന്ന് വിശ്വസിച്ച് നടന്നവരുണ്ട്: വിധു പ്രതാപ്

SCROLL FOR NEXT