ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍
Published on

വള എന്ന തന്റെ സിനിമയക്ക് ഒരു പ്രത്യേക സ്വഭാവം അല്ലെങ്കിൽ ഴോണർ കൊടുക്കാൻ സാധിക്കും എന്ന് തോന്നുന്നില്ലെന്ന് സംവിധായകൻ മുഹാഷിൻ. സിനിമയിൽ ഉടനീളം ഒരു മിസ്റ്ററി ഇങ്ങനെ കഥയെ മുന്നോട്ട് നയിക്കുന്നത് പോലെയൊരു ട്രീറ്റ്മെന്റാണ്. ഇതിലെ പ്രധാന കഥാപാത്രം വളയാണ്. ചിത്രത്തിലെ നായകനും നായികയുമെല്ലാം ആ വളയാണ് എന്ന് വേണമെങ്കിൽ പറയാമെന്നും മുഹാഷിൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

മുഹാഷിന്റെ വാക്കുകൾ

വള എന്ന സിനിമയ്ക്ക് ഒരു സ്വഭാവം അല്ലെങ്കിൽ ഴോണർ കൊടുക്കാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. സിനിമയിൽ ഉടനീളം ഒരു മിസ്റ്ററി ഇങ്ങനെ കഥയെ മുന്നോട്ട് നയിക്കുന്നത് പോലെയൊരു ട്രീറ്റ്മെന്റാണ്. ധ്യാനിന്റെയും വിജയരാഘവന്റെയും ലുക്മാന്റെയുമെല്ലാം പ്രണയങ്ങൾ സിനിമയിൽ ഉണ്ട്. അതിനെയെല്ലാം ബന്ധിപ്പിക്കുന്നത് ഫാമിലിയാണ്. പിന്നെ ഇതിലെ പ്രധാന കഥാപാത്രം വളയാണ്. ചിത്രത്തിലെ നായകനും നായികയുമെല്ലാം ആ വളയാണ് എന്ന് വേണമെങ്കിൽ പറയാം. ഒരു ഒബ്ജക്ടിന്റെ പുറത്ത് നമ്മൾ ബിൽഡ് ചെയ്യുന്ന ഒരു സിനിമയാണല്ലോ. അതുകൊണ്ട് പറഞ്ഞറിയിക്കുന്നതിൽ കുറച്ച് ലിമിറ്റേഷനുകളുണ്ട്. അത് കണ്ട് തീർക്കുക എന്നതാണ് ഐഡിയലായ വഴി എന്നാണ് തോന്നുന്നത്.

ലോകയ്ക്ക് ശേഷം വേഫെററിന്റെ ഡിസ്ട്രിബ്യൂഷനിൽ സിനിമ വരുന്നു എന്നത് സർപ്രൈസ് ഫാക്ടർ എന്നതിൽ ഉപരി എനിക്ക് അതൊരു ലക്ക് ഫാക്ടറാണ്. കാരണം, ഒരു സംഭവം ചെയ്തുവെക്കുന്നു. അത് വേഫാറർ പോലൊരു പ്രൊഡക്ഷൻ കണ്ട് ഇഷ്ടപ്പെടുന്നു എന്ന് പറയുന്നിടത്താണ് എന്റെ ആദ്യത്തെ എക്സൈറ്റ്മെന്റ്. കാരണം, അവർ ശരിക്കും പുറത്ത് നിന്നുള്ള ആളുകളാണ്. അവർക്ക് ഇത് കണ്ട് ഇഷ്ടപ്പെടുന്നു, അത് ഡിസ്ട്രിബ്യൂട്ട് ചെയ്യാൻ തയ്യാറാകുന്നു എന്ന് പറയുന്നത് തന്നെ ഹൈ ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in