Brand Stories

മിഥുൻസ് മണി മാർക്കറ്റ് പുതിയ ഓഫിസ് ദുബായ് ബിസിനസ് സെന്‍ററിൽ ആരംഭിച്ചു

സാമ്പത്തിക-നിക്ഷേപ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന മിഥുൻസ് മണി മാർക്കറ്റിന്‍റെ യുഎഇയിലെ നാലാമത്തെ ശാഖ ദുബായ് ബിസിനസ് സെന്‍ററില്‍ ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച പുതിയ അക്കാദമിയാണ് ഇത്. കെഎച്ച്ഡിഎ അംഗീകാരമുള്ള സ്ഥാപനം കഴിഞ്ഞ എട്ട് വർഷമായി യുഎഇയിലെ സാമ്പത്തിക വിദ്യാഭ്യാസ മേഖലയിൽ സജീവ സാന്നിധ്യമാണ്.

ഉദ്ഘാടനച്ചടങ്ങിൽ എമിറേറ്റ്സ് സേഫർ ഇൻറർനെറ്റ് സൊസൈറ്റിയുടെ സഹസ്ഥാപകനും വൈസ് ചെയർമാനുമായ ആദെൽ സാലെം അൽ ഖാഫ് അൽ ഹാഷ്മിയും യുവനടി ഐമ റോസ്മി സെബാസ്റ്റ്യനും മുഖ്യാതിഥികളായി പങ്കെടുത്തു. മിഥുൻസ് മണി മാർക്കറ്റ് സിഇഒ മിഥുൻ ഗിരീഷും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സാമ്പത്തിക സാക്ഷരത ഓരോ വ്യക്തിയുടെയും അവകാശമാണെന്ന നിലപാടോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് മിഥുൻ പറഞ്ഞു. ഇതുവരെ ഏഴായിരത്തിലേറെ പേർക്ക് ട്രേഡിങ്ങിലും നിക്ഷേപ തന്ത്രങ്ങളിലും പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാറുന്ന ആഗോള സാഹചര്യത്തിൽ സാമ്പത്തിക അവബോധം അത്യന്താപേക്ഷിതമാണെന്നും മിഥുൻസ് മണി മാർക്കറ്റിന്‍റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും ആദെൽ സാലെം അൽ ഹാഷ്മി അഭിപ്രായപ്പെട്ടു.

പുതിയ ശാഖയിൽ ട്രേഡർമാർക്കും നിക്ഷേപകർക്കുമായി വിപുലമായ ശിൽപശാലകൾ, വ്യക്തിഗത ഉപദേശ സേവനങ്ങൾ, ട്രെയിനിംഗ് സെഷനുകൾ എന്നിവ ലഭ്യമാകും. അക്കാദമിയുടെ ജനപ്രിയമായ സൗജന്യ വാരാന്ത്യ പരിശീലന പരിപാടികളും ഇവിടെ തുടരും. നിലവിൽ ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള മിഥുൻസ് മണി മാർക്കറ്റ്, യുഎഇയിലുടനീളം സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT