Brand Stories

ആഗോള വിപണിയില്‍ സാന്നിധ്യമാകാന്‍ മില്‍മ; ലക്ഷ്യം 2031ഓടെ 10,000 കോടി വിറ്റുവരവ്

ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി മില്‍മ. ഇതിലൂടെ 2030-31 സാമ്പത്തിക വര്‍ഷത്തോടെ 10,000 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ ക്ഷീരമേഖലയില്‍ വന്‍ നിക്ഷേപ സാധ്യതകളുണ്ടെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. കൊച്ചിന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (സി.സി.സി.ഐ), അല്‍റ്റാസിറ്റ് ഗ്ലോബലുമായി സഹകരിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച 'കേരള റീട്ടെയില്‍ കോണ്‍ക്ലേവ്' ഉദ്ഘാടന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

പാല്‍ ഉല്‍പ്പാദനക്ഷമതയില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം. എങ്കിലും സംസ്ഥാനത്തെ പാലിന്റെ ആവശ്യകതയുടെ പകുതിയോളം ഇപ്പോഴും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറക്കുമതിയിലൂടെയാണ് പരിഹരിക്കുന്നത്. ഇത് ഈ മേഖലയില്‍ വിപുലീകരണത്തിനും വലിയ തോതിലുള്ള നിക്ഷേപങ്ങള്‍ക്കും അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 4,344 കോടി രൂപയുടെ വിറ്റുവരവാണ് മില്‍മ നേടിയത്. പാലിന്റെ വില്പനവിലയുടെ 83 ശതമാനത്തോളം തുകയും ക്ഷീരകര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കുന്ന കര്‍ഷക കേന്ദ്രീകൃത ബിസിനസ്സ് മാതൃകയാണ് മില്‍മയുടേത്. ആഗോള വിപണിയിലെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി ലുലു ഗ്രൂപ്പുമായി മില്‍മ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്തുടനീളമുള്ള പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ വിപണി വിപുലീകരിക്കാനും മില്‍മ പദ്ധതിയിടുന്നുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു.

കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഇന്ത്യന്‍ ഉപഭോക്തൃ സമ്പദ് വ്യവസ്ഥയുടെ ഡിജിറ്റല്‍ പരിണാമം' എന്ന വിഷയത്തിലുള്ള പാനല്‍ ചര്‍ച്ചയില്‍ കേരളത്തിലെ റീട്ടെയില്‍ മേഖലയുടെ ദ്രുതഗതിയിലുള്ള മാറ്റങ്ങളെക്കുറിച്ച് വിദഗ്ധര്‍ വിലയിരുത്തി. കേരളത്തിലെ റീട്ടെയില്‍ വിപണിയുടെ വാര്‍ഷിക മൂല്യം 3.5 ലക്ഷം കോടി മുതല്‍ 4.5 ലക്ഷം കോടി രൂപ വരെയാണെന്ന് പാനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി. സംഘടിത റീട്ടെയില്‍ മേഖലയുടെ വ്യാപനം, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍, ഫ്രോസണ്‍കണ്‍വീനിയന്‍സ് ഫുഡുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം, അനുഭവവേദ്യമായ റീട്ടെയില്‍ ഫോര്‍മാറ്റുകള്‍, ടയര്‍2, ടയര്‍3 വിപണികളുടെ വളര്‍ച്ച, പരിസ്ഥിതി സൗഹൃദആരോഗ്യ ഉല്‍പ്പന്നങ്ങളോടുള്ള താല്പര്യം, പ്രൈവറ്റ് ലേബല്‍ ബ്രാന്‍ഡുകളുടെ കടന്നുവരവ് എന്നിവയാണ് ഈ മേഖലയിലെ പ്രധാന ട്രെന്‍ഡുകള്‍.

അല്‍റ്റാസിറ്റ് ഗ്ലോബല്‍ സ്ഥാപകനും സി.ഇ.ഒയുമായ സുധീര്‍ രാജ രവീന്ദ്രന്‍, അസോസിയേറ്റ് പാര്‍ട്ണര്‍ അഡ്വ. മഞ്ജു അമ്മനാഥ്, കൊച്ചിന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് വിനോദിനി സുകുമാര്‍, വൈസ് പ്രസിഡന്റ് ബിബു ബി. പുന്നൂരാന്‍ എന്നിവരും സമ്മേളനത്തില്‍ സംസാരിച്ചു. മൈ ഡിസൈനേഷന്‍ സി.ഇ.ഒയും സഹസ്ഥാപകനുമായ സ്വരൂപ് കൃഷ്ണന്‍, കപ്പോ ഫുഡ് ഇന്ത്യ സി.ഇ.ഒ ജോസ് അലക്‌സ്, വി.എന്‍.ജി ഫുഡ്‌സ് മാനേജിംഗ് ഡയറക്ടര്‍ ശ്രീനാഥ് വിഷ്ണു, സി.ജി.എച്ച് എര്‍ത്ത് സി.ഇ.ഒ മൈക്കല്‍ ഡൊമിനിക് എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സ്‌പൈസ് കോസ്റ്റ് എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

വിവിധ മേഖലകളില്‍ മികവ് തെളിയിച്ച സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള സ്‌പൈസ് കോസ്റ്റ് എക്‌സലന്‍സ് അവാര്‍ഡുകളും കേരള റീട്ടെയില്‍ കോണ്‍ക്ലേവില്‍ വിതരണം ചെയ്തു. വുമണ്‍ ഒന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍: ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി സ്റ്റാര്‍), എക്‌സലന്‍സ് ഇന്‍ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി: വിഗാര്‍ഡ്, എക്‌സലന്‍സ് ഇന്‍ സസ്‌റ്റൈനബിള്‍ ബിസിനസ്: സി.ജി.എച്ച് എര്‍ത്ത്, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ്: മേക്ക് യുവര്‍ ഓണ്‍ പെര്‍ഫ്യൂം, എക്‌സലന്‍സ് ഇന്‍ ഇകോമേഴ്‌സ് & ഡിജിറ്റല്‍ റീട്ടെയില്‍: മൈ ഡിസൈനേഷന്‍, എക്‌സലന്‍സ് ഇന്‍ ഫുഡ് & ബെവറേജ്: പവിഴം, ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡ് ഓഫ് ദി ഇയര്‍: മിസ്റ്റി മൗണ്ടന്‍ പ്ലാന്‌റേഷന്‍ റിസോര്‍ട്ട്, ബെസ്റ്റ് റീട്ടെയില്‍ ചെയിന്‍ ഓഫ് ദി ഇയര്‍: പിട്ടാപ്പള്ളില്‍ ഏജന്‍സീസ്

എക്‌സലന്‍സ് ഇന്‍ എക്‌സ്‌പോര്‍ട്ട് & ട്രേഡ്: സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് റീട്ടെയില്‍ ബ്രാന്‍ഡ് ഓഫ് ദി ഇയര്‍: മെര്‍സിലീസ് ഐസ്‌ക്രീം, വിഷനറി ബ്രാന്‍ഡ് ഓഫ് ദി ഇയര്‍: ക്രേസ് ബിസ്‌ക്കറ്റ്‌സ്, കേരള ഗ്ലോബല്‍ ബ്രാന്‍ഡ് ഓഫ് ദി ഇയര്‍: കല്ല്യാണ്‍ ജ്വല്ലേഴ്‌സ്, സ്‌പൈസ് കോസ്റ്റ് ലെഗസി അവാര്‍ഡ്: മില്‍മ (കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍)

'അനന്തൻ കാട്'ൽ കൃഷ്ണൻകുട്ടിയായി ഇന്ദ്രൻസ്; ക്യാരക്ടർ പോസ്റ്റർ പുറത്ത്

‘370 രൂപയുടെ ബിരിയാണി’ വെറും തമാശ മാത്രമാണോ?ഒളിച്ചു കടത്തുന്ന സ്ത്രീവിരുദ്ധത

ഗുണ്ടകള്‍ ഇനി പേടിച്ച് ജീവിക്കും, ഓപ്പറേഷന്‍ തൂഫാന്‍ കാരവാനിലും കയറും; രമേശ് ചെന്നിത്തല അഭിമുഖം

ദുബായ് വാഹനാപകടം: കുടുംബങ്ങൾക്ക് രണ്ടര കോടിരൂപയുടെ സഹായവുമായി ഡോ. ഷംഷീർ വയലിൽ,പരുക്കേറ്റവരിൽ രണ്ട് മലയാളികളും

'സിനിമക്കുള്ളിലെ ആരും പറയാൻ ധൈര്യപ്പെടാത്ത സത്യങ്ങൾ; പ്രേക്ഷക ശ്രദ്ധ നേടി മോളിവുഡ് ടൈംസ്

SCROLL FOR NEXT