Brand Stories

അജ്മാനില്‍ മാർക്ക് ആന്‍റ് സേവ് ആരംഭിച്ചു

വെസ്റ്റേൺ ഇന്‍റർ നാഷണല്‍ ഗ്രൂപ്പിന്‍റെ കീഴിലുളള മാർക്ക് ആന്‍റ് സേവിന് അജ്മാനില്‍ തുടക്കം. ഗള്‍ഫ് മേഖലയിലെ 12 മത് ഔട്ട്ലെറ്റാണിത് അജ്മാനിലെ അല്‍ റഷീദിയ 3 ല്‍ പ്രവർത്തനം ആരംഭിച്ച മാർക്ക് ആന്‍റ് സേവ് ജിസിസിയിലെ വിപുലീകരണമാണ് ലക്ഷ്യമിടുന്നത്.

വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്പ് ചെയ‍ർമാന്‍ ബഷീർ കെ. പി, ഡയറക്ടർമാരായ നവാസ് ബഷീർ കെ. പി, ഫായിസ് ബഷീർ കെ. പി, റമീസ് ബഷീർ കെ പി, സിഇഒ ഷാനിദ് എന്‍ ഖാന്‍, മുഹമ്മദ് ഫാസില്‍ തുടങ്ങിയവർ സംബന്ധിച്ചു. സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ സേവനം നല്‍കുന്ന മാർക്ക് ആന്‍റ് സേവ് ഖത്തറിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. 2030-ഓടെ ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവയുൾപ്പെടെ ലോകമെമ്പാടും 500 സ്റ്റോറുകൾ തുറക്കുമെന്നും സ്ഥാപന പ്രതിനിധികള്‍ അറിയിച്ചു.

ഫാക്ടറിയിൽ നിന്ന് നേരിട്ട് മികച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിലാണ് നല്‍കുന്നതെന്ന് പ്രതിനിധികള്‍ പറഞ്ഞു ഭക്ഷ്യ, ഭക്ഷ്യേതര വിഭാഗങ്ങൾക്കു പുറമെ ഡിപാർട്ട്മെൻറ്, റോസറി, ഗാർമെന്‍റ്സ്, ഇലക്ട്രോണിക്സ്, ഹെൽത്ത് ആൻറ് ബ്യൂട്ടി, വീട്ടുപകരണങ്ങൾ തുടങ്ങിയവയും ഇവിടെ ലഭ്യമാകും.

'ജൂൺ പോയാൽ ജൂലൈ'; ഫുൾ വൈബ് ആയി മേനെ പയർ കിയാ വീഡിയോ ഗാനം

മാർക്കോക്ക് ശേഷം വീണ്ടും ഹിറ്റടിക്കാൻ ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്; ബ്രഹ്മാണ്ഡ തുടക്കം കുറിച്ച് "കാട്ടാളൻ"

അക്ഷയ് കുമാറും സെയ്ഫ് അലിഖാനും കൊച്ചിയിൽ; പ്രിയദർശൻ്റെ ബോളിവുഡ് ചിത്രത്തിന് തുടക്കം

'രാഹുലിനെതിരെ നിയമപരമായ പരാതികൾ ഇല്ല, ആരോപണം വന്നപ്പോൾ രാജിവെച്ചു' പ്രതിരോധിച്ച് ഷാഫി പറമ്പിൽ

ആ കാരണം കൊണ്ടാണ് ദാസ് അങ്കിള്‍ പറഞ്ഞത്, അഭിനയിക്കാന്‍ പോകരുത് എന്ന്: മഞ്ജരി

SCROLL FOR NEXT