Brand Stories

ലാ ഡെക്കോർ ഇവെന്റ്‌സിന് തുടക്കമായി, ലിസ്റ്റിൻ സ്റ്റീഫൻ, സുജിത് നായർ, ശ്യാം മോഹൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു

ബ്രിങ്ഫോർത്ത് അഡ്വെർടൈസിങിന്റെ ഏറ്റവും പുതിയ സംരംഭം ലാ ഡെക്കോർ ഇവെന്റ്‌സിന്റെ പ്രവർത്തനമാരംഭിച്ചു. മാജിക് ഫ്രെയിംസ് സ്ഥാപകനും നിർമ്മാതാവുമായ ലിസ്റ്റിൻ സ്റ്റീഫനും പ്രേമലുവിലൂടെ ജനപ്രീതി നേടിയ ശ്യാം മോഹനും, ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്ത് നായരും ചേർന്ന് വൈറ്റിലയിൽ പ്രവത്തനമാരംഭിച്ച ഏറ്റവും പുതിയ ഓഫിസ് ഉദ്‌ഘാടനം ചെയ്തു. ബ്രിങ്ഫോർത്ത് മാനേജിങ് പാർട്ണർമാരായ ബിനുമോൻ പി.ടി, രമ്യ ബിനു, ലാ ഡെക്കോർ ഇവെന്റ്സ് മാനേജിങ് പാർട്ണർ റഫീസ് ജലാലുദീൻ, നിർമ്മാതാവായ ഫൈസൽ ലത്തീഫ് എന്നിവർ ചേർന്ന് തിരി തെളിയിച്ചു.

പരസ്യമേഖലയിൽ പതിനഞ്ച് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബ്രിങ്ഫോർത്ത് അഡ്വെർടൈസിങ്, ഇവെന്റ്സ് മേഖലയിലും പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംരംഭത്തിലേക്ക് കടക്കുന്നത്. 'ലാ ഡെക്കോർ ഇവെന്റ്സ്' എന്ന് പേരിട്ടിരിക്കുന്ന ഏറ്റവും പുതിയ ഇവന്റ് മാനേജ്‌മന്റ് കമ്പനി വിവാഹങ്ങളും മറ്റ് അനുബന്ധ ഇവന്റുകളും ഏറ്റവും മികച്ച സാങ്കേതികമികവോടെ നിർവഹിക്കും.

മാജിക് ഫ്രയിംസ് , ഡ്രീം ബിഗ് ഫിലിംസ് , ശ്രീ ഗോകുലം മൂവീസ്, അജിത്ത് വിനായക ഫിലിംസ്, തിയറ്റർ ഓഫ് ഡ്രീംസ് സ്ഥാപകരായ ഡാർവിൻ കുര്യാക്കോസ്, ഡോൾവിൻ കുര്യാക്കോസ്, എ & എ റിലീസ് ,അനുപ് കണ്ണൻ സ്റ്റോറീസ് ,വേഫെറർ ഫിലിംസ് ,ആൻ മെഗാ മീഡിയ ,ഭാവന സ്റ്റുഡിയോസ് ,ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിംസ് , എം ഡബ്ല്യൂ ടി കൺസൾട്ടൻസി , സപ്‌ത തരംഗ് , പോളി ജൂനിയർ പിക്ചേഴ്സ് , ഓ.പി.എം സിനിമാസ് ,ബാദുഷ സിനിമാസ് ,വിഷ്വൽ റൊമാൻസ്, ഇ ഫോർ എന്റെർറ്റൈന്മെന്റ്സ് , വർണ്ണചിത്ര ഫിലിംസ് , സരിഗമ, ഹോംബാലെ ഫിലിംസ്, ഡി പ്ലാൻസ്, എന്നിവർ ആശംസകൾ അറിയിച്ചു. സിനിമ മേഖലയിലെ പിന്നണി പ്രവർത്തകരും മാധ്യമപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ഷാർജ സഫാരി മാള്‍ ഏഴാം വർഷത്തിലേക്ക്

ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം കെ എസ് ചിത്ര ദുബായില്‍, ടൈംലസ് മെലഡീസ് ശനിയാഴ്ച എക്സ്പോ സെന്‍റർ ഷാർജയില്‍ വൈകീട്ട് 6 മണിക്ക്

പറയുന്നത് നര്‍മ്മത്തില്‍ പൊതിഞ്ഞുകൊണ്ടാണെങ്കിലും വിഷയം കാമ്പുള്ളതായിരിക്കും: സത്യന്‍ അന്തിക്കാട്

രാഷ്ട്രീയ വിവാദം പുകയുന്ന ആഗോള അയ്യപ്പ സംഗമം; സംഗമത്തില്‍ ആര്‍ക്കാണ് നേട്ടം?

കൊത്തയ്ക്കും കുറുപ്പിനും ചെലവായ തുക ലോകയ്ക്കും ചെലവായി: ദുൽഖർ സൽമാൻ

SCROLL FOR NEXT