എഫ് സി എല്‍ ലോയേഴസ് ദുബായില്‍ പുതിയ ഓഫീസ് ആരംഭിക്കാനിരിക്കുന്നു. മെൽബൺ, സിഡ്നി, ബ്രിസ്ബേൻ എന്നിവിടങ്ങളില്‍ പ്രവർത്തിക്കുന്ന എഫ് സി എല്‍ 2026 ജനുവരിയോടെയാകും ദുബായിലേക്ക് എത്തുക. യുഎഇ പ്രവാസികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഓസ്ട്രേലിയയിലെ നിയമ സേവനങ്ങള്‍ നല്‍കുകകയെന്നുളളത് ലക്ഷ്യമിട്ടാണ് വിപുലീകരണം. യുഎഇയില്‍ ഇത്തരം ആവശ്യകതകള്‍ കൂടുകയാണെന്നാണ് മനസിലാക്കിയിട്ടുളളതെന്ന് എഫ്‌സിഎൽ ലോയേഴ്‌സ് ഡയറക്ടറും പ്രിൻസിപ്പൽ ലോയറുമായ താര സുജിത്‌കുമാർ പറഞ്ഞു. ഇംഗ്ലീഷ് ഇല്ലാതെ ഓസ്ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യാമെന്നുളള പ്രചാരണം തട്ടിപ്പാണ്, ഇത്തരം തട്ടിപ്പുകളില്‍ വീണുപോകരുതെന്നും താര പറഞ്ഞു.
ഏറ്റെടുക്കുക, ലയനം, കോർപ്പറേറ്റ്, തൊഴില്‍ നിയമങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ സഹായം ലഭ്യമാക്കും.. തുടക്കത്തില്‍ ദുബായിലാണെങ്കിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രവർത്തനം വിപുലീകരിക്കുമെന്ന് ഫ്ലൈവേൾഡ് ഗ്രൂപ്പ് സിഇഒ റോണി ജോസഫ് അറിയിച്ചു. എട്ട് മാസങ്ങള്‍ക്കുളളില്‍ ആയിരത്തിലധികം ഓസ്ട്രേലിയന്‍ വീസ ഗ്രാന്‍റുകള്‍ നേടിയത് മൈഗ്രേഷന്‍ വീസാ പ്രോസസ്സിങ് മേഖലയിൽ കൈവരിക്കുന്ന മികച്ച നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഫ്ലൈവേൾഡ് ഓവേഴ്സീസ് എജ്യുക്കേഷൻ ഡയറക്ടർ റോബ്ബി ജോസഫ്, ഫ്ലൈവേൾഡ് യുകെ (ഡയറക്ടർ ടിൻസ് ഏബ്രഹാം), മിഡിൽ ഈസ്റ്റ് റീജിയണൽ ഹെഡ് ഡാനിയൽ ജോണി എന്നിവരും പങ്കെടുത്തു.