Brand Stories

ദുബായ് സമ്മർ സർപ്രൈസ് അവസാനിച്ചു

ദുബായ് സമ്മർ സർപ്രൈസിന്‍റെ 26 മത് പതിപ്പ് സമാപിച്ചു. 67 ദിവസത്തെ വിനോദ പരിപാടികള്‍ക്ക് ശേഷമാണ് ഡിഎസ്എസിന് സമാപനമായത്. വേനല്‍ക്കാലത്ത് ദുബായിലെത്തുന്ന സന്ദർശകർക്കും ഒപ്പം താമസക്കാർക്കും മികച്ച അനുഭവം നല്‍കിയാണ് ഡിഎസ്എസ് സമാപിച്ചതെന്ന് ഡിഎസ്എസ് സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്‍റ് സിഇഒ അഹമ്മദ് അൽ ഖാജ പറഞ്ഞു. ഡിഎസ് എസിന്‍റെ ഭാഗമായി നിരവധി ഓഫറുകളും തല്‍സമയപരിപാടികളുമെല്ലാം സംഘടിപ്പിച്ചിരുന്നു.

സ്വകാര്യമേഖലയുമായി സഹകരിച്ചാണ് ഡിഎസ്എസ് നടപ്പിലാക്കിയത്. നിരവധി വിനോദപരിപാടികളും സംഗീതകച്ചേരികളും കുട്ടികള്‍ക്കായുളള പരിപാടികളും ഇത്തവണ ഒരുക്കിയിരുന്നു. പ്രശസ്ത ഗായകരായ ഹുസൈൻ അൽ ജാസ്മി, കാദിം അൽ സാഹിർ, മുഹമ്മദ് അബ്ദോ തുടങ്ങിയവരുടെ സംഗീതപരിപാടിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

3500 റീടെയ്ല്‍ ഷോപ്പുകളും 1000ലധികം ബ്രാന്‍ഡുകളും ഡിഎസ്എസിന്‍റെ ഭാഗമായി. റാഫിള്‍ നറുക്കെടുപ്പിലൂടെ നിരവധി ഭാഗ്യശാലികള്‍ക്ക് സമ്മാനങ്ങളും ലഭിച്ചു. മോദേഷും ഡാനയും കുട്ടികള്‍ക്കായി നടത്തിയ പരിപാടികളില്‍ വലിയ പങ്കാളിത്തമാണ് ലഭിച്ചത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT