Brand Stories

ന്യൂസ് 1​8 ചാനൽ ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്; മികച്ച പ്രൊഡക്ഷൻ ഹൗസ് ആയി തെരഞ്ഞെടുക്കപ്പെട്ടു

ദേശീയ ടെലിവിഷൻ ശൃംഖലയായ നെറ്റ് വർക്ക് 18 ​ഗ്രൂപ്പിന് കീഴിലുള്ള മലയാളം വാർത്താ ചാനൽ ന്യൂസ് 18 കേരളയുടെ മികച്ച പ്രൊഡക്ഷൻ ഹൗസിനുള്ള ഡിയ 2024- ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്. കൊച്ചി ഐഎംഎ ഹാളിൽ ഡിജിറ്റൽ ഇൻഫ്ളുവൻസേഴ്സ് അവാർഡ് ദാന ചടങ്ങിൽ വച്ച് നടൻ സൈജു കുറുപ്പിൽ നിന്ന് ക്യു സ്റ്റുഡിയോ ടീം ലീഡ് റാൽഫ് ടോം ജോസഫ് പുരസ്കാരം ഏറ്റുവാങ്ങി. 12 വിഭാ​ഗങ്ങളിലായാണ് ഡിജിറ്റൽ ഇൻഫ്ളുവൻസർ പുരസ്കാരം ഏർപ്പെടുത്തിയത്.

2022 ജൂലൈയിലാണ് ഫാക് സ്റ്റോറി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന് കീഴിൽ ക്യു സ്റ്റുഡിയോ എന്ന പേരിൽ എന്റര്‍ടെയിന്‍മെന്റ്, ആര്‍ട്ട്, ഇന്‍ഫോടെയ്ന്‍മെന്റ് മേഖലകൾ കേന്ദ്രീകരിച്ച് ക്യു സ്റ്റുഡിയോ എന്ന ഡിജിറ്റൽ ഇന്ററാക്ടീവ് ഓഡിയോ വീഡിയോ പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. ഫഹദ് ഫാസിലാണ് ക്യു സ്റ്റുഡിയോ ലോഞ്ച് ചെയ്തത്. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിൽ എന്റർടെയിൻമെന്റ് ജേണലിസം രം​ഗത്ത് നവീന മാതൃക തീർക്കുകയും ഏറ്റവും കൂടുതൽ ചലച്ചിത്ര ആസ്വാദകരുടെ വിശ്വാസ്യത പിടിച്ചുപറ്റുകയും ചെയ്ത പ്ലാറ്റ്ഫോം കൂടിയാണ് ക്യു സ്റ്റുഡിയോ. ഇന്റർവ്യൂസ്, വെബ് ഷോ, ഇന്ററാക്ടീവ് വീഡിയോ,റിവ്യൂ, ഫിലിം സീരീസ്,വെബ് സീരീസ് അനാലിസിസ് തുടങ്ങി വിനോദ മാധ്യമ മേഖലയിലെ ആധികാരിക ശബ്ദമായി ക്യു സ്റ്റുഡിയോ ഇതിനോടകം മാറിയിട്ടുണ്ട്.

2019 ഫെബ്രുവരിയിൽ ആരംഭിച്ച ദ ക്യു എന്ന ഡിജിറ്റൽ ഇന്ററാക്ടീവ് പ്ലാറ്റ്ഫോമിന് പിന്നാലെയാണ് രണ്ടാമത്തെ സംരംഭമായി ഫാക് സ്റ്റോറി മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ക്യു സ്റ്റുഡിയോ ആരംഭിക്കുന്നത്. 2022ല്‍ ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റിവ് സ്റ്റാര്‍ട്ട് അപ് ലാബിലേക്ക് ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 10 മാധ്യമ സ്ഥാപനങ്ങളിലൊന്നാണ് ദ ക്യു.

'പ്രണയ പരാ​ഗം, ചടുല വികാരം', വിന്റേജ് മൂഡുമായി "പെറ്റ് ഡിറ്റക്ടീവിലെ" 'തരളിത യാമം' പ്രമോ ​ഗാനം

'ഭൂമി ഉണരുമ്പോൾ ചോര മണം', വൺ മില്യൺ കടന്ന് 'നൈറ്റ് റൈഡേഴ്സി'ലെ 'ഭൂതഗണം'

റിമ കല്ലിങ്കലിന്റെ "തിയേറ്റർ" IX യാൾട്ട ചലച്ചിത്രമേളയിലേക്ക്, ചിത്രത്തിന് അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ വേർഡ് പ്രീമിയർ

ഇത്തവണ പെപ്പെയ്ക്കൊപ്പം ഒരു ആനയുമുണ്ട്, ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബി​ഗ് ബഡ്ജറ്റ് ചിത്രം 'കാട്ടാളൻ' തയ്‌ലൻഡിൽ ഷൂട്ടിം​ഗ് ആരംഭിച്ചു

ബാലാമണി ഇമേജിൽ പരിചിതയായ നവ്യയിൽ നിന്നൊരു മാറ്റമാണ് 'പാതിരാത്രി', അതെനിക്ക് ചലഞ്ചിങ്ങ് ആയി തോന്നി; റത്തീന

SCROLL FOR NEXT