Brand Stories

800 ടീത്ത്: ദുബായ് ഇന്ത്യന്‍ ഹൈസ്കൂളില്‍ നിന്ന് തുടക്കം

വാണിജ്യമൊബൈല്‍ ഡെന്‍റല്‍ ക്ലിനിക്ക് 800 ടീത്തിന് ഊദ് മേത്ത ദുബായ് ഇന്ത്യന്‍ ഹൈസ്കൂളില്‍ തുടക്കം. ഊദ് മേത്ത ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അധ്യാപകരുടെയും വിശിഷ്ടവ്യക്തികളുടെയും ആരോഗ്യരംഗത്തെ പ്രമുഖരുടെയും സാന്നിദ്ധ്യത്തില്‍, ഇന്ത്യന്‍ ഹൈസ്കൂള്‍ ഗ്രൂപ്പ് ഓഫ് സിഇഒ പുനീത് എം കെ വാസു മൊബൈല്‍ ഡെന്‍റല്‍ യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു.

ഇത്തരത്തിലൊരു ഉദ്യമത്തെ പിന്തുണയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പുനീത് എം കെ വാസു പറഞ്ഞു. അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് മൊബൈല്‍ ഡെന്‍റല്‍ ക്ലിനിക്ക് സജ്ജമാക്കിയിരിക്കുന്നതെന്ന് 800 ടീത്ത് മൊബൈൽ ഡെന്‍റല്‍ ക്ലിനിക്കിന്‍റെ ഡയറക്ടറും മലബാർ ഡെന്‍റൽ ക്ലിനിക്കിന്‍റെ സിഇഒയുമായ ഡോ. എം.എ. ബാബു പറഞ്ഞു.ദുബായിലുടനീളമുള്ള ഹോട്ടലുകൾ, സ്കൂളുകൾ, കോർപ്പറേറ്റ് ഓഫീസുകൾ, കമ്മ്യൂണിറ്റികൾ എന്നിവയ്ക്ക് 800 ടീത്തിന്‍റെ സേവനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

800 ടീത്ത് ഒരു തുടക്കം മാത്രമാണ്,സേവന മികവും, പ്രവേശനക്ഷമതയും സംയോജിപ്പിച്ച് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കൂടുതല്‍ ഫലപ്രദമായ ദന്തപരിചരണം നല്‍കുകയെന്നുളളതാണ് ലക്ഷ്യമിടുന്നതെന്ന് 800 ടീത്തിന്‍റെ ചെയർമാനും അൽ ദഹ്ലാൻ ഗ്രൂപ്പിന്‍റെ ബോർഡ് അംഗവുമായ ലുവായ് സമീർ അൽദഹ്ലാൻ, പറഞ്ഞു.

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

മൈക്കിള്‍ ജാക്സന്‍റേത് പോലുള്ള ഗാനങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു: വിധു പ്രതാപ്

SCROLL FOR NEXT