Books

തിയ്യ സ്ത്രീകളെ അപമാനിച്ചെന്ന് ജാതിസംഘടന, ലേഖകന് ഭീഷണി; ചന്ദ്രികയിലെ കവര്‍‌സ്റ്റോറി പിന്‍വലിച്ചു

'തിയ്യരും ഹിന്ദുവല്‍ക്കരണവും' എന്ന പേരില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറി സ്വമേധയാ നീക്കാന്‍ ആവശ്യപ്പെടുന്നതായി ലേഖകന്‍ പി ആര്‍ ഷിത്തോര്‍. കവര്‍ സ്റ്റോറി തിയ്യ സമുദായത്തെ അവഹേളിക്കുന്നതാണെന്ന് കാട്ടി എസ് എന്‍ ഡിപിയും തിയ്യ മഹാസഭയും ശനിയാഴ്ച കോഴിക്കോട് ചന്ദ്രികാ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചിരുന്നു. തിയ്യ സമുദായത്തിലെ സ്ത്രീകളെയും സ്ത്രീത്വത്തെയും അപമാനിക്കുന്നതാണ് ലേഖനമെന്നാണ് ജാതിസംഘടനകളുടെ വാദം. ചന്ദ്രിക ആഴ്ചപ്പതിപ്പിനെതിരെയും ലേഖകനെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് എസ് എന്‍ ഡിപിയും തിയ്യ മഹാസഭയും അറിയിച്ചിരുന്നു.

പിന്നോക്ക സമുദായങ്ങളെ അവഹേളിക്കുന്ന നിലപാട് ഇത് വരെ കൈക്കൊണ്ടിട്ടില്ല . ഈ വിഭാഗങ്ങള്‍ അനുഭവിച്ച പീഡനങ്ങളും ചൂഷണങ്ങളും രേഖപ്പെടുത്താനാണ് ശ്രമിച്ചതെന്നും ലേഖകന്‍ പി ആര്‍ ഷിത്തോര്‍ ലേഖനം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചുള്ള കുറിപ്പില്‍ വ്യക്തമാക്കി. എസ് എന്‍ ഡി പി, തിയ്യമഹാസഭ എന്നിവരുടെ പ്രസ്താവന കണക്കിലെടുത്തും മൊത്തത്തിലുള്ള സാമൂഹിക രാഷ്ട്രീയ അവസ്ഥയുടെ പശ്ചാത്തലത്തില്‍ ലേഖനം സ്വമേധയാ നീക്കാന്‍ ആവശ്യപ്പെടുകയാണ് .കൂടുതല്‍ വിവാദങ്ങളിലേക്കു മാറുന്നതിനു മുന്നേ ലേഖനം പിന്‍വലിക്കാന്‍ എഡിറ്ററോട് അഭ്യര്‍ത്ഥിച്ചതായും പി ആര്‍ ഷിത്തോര്‍.

പി ആര്‍ ഷിത്തോറിന്റെ പ്രസ്താവന

പ്രിയരേ ,

ലേഖനത്തില്‍ വിവാദം ഉണ്ടാക്കിയ ഭാഗം മുന്‍ തിരു കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും nsdp യോഗത്തിന്റെ സെക്രട്ടറിയുമായിരുന്ന സി കേശവന്റെ ആത്മകഥയില്‍ നിന്ന് അതേപടി എടുക്കുകയും റഫറന്‍സ് കൊടുക്കുകയും ചെയ്തതാണ് . ഇതേ പരാമര്‍ശങ്ങള്‍ ജാതിവ്യവസ്ഥയും കേരളവും എന്ന പുസ്തകത്തില്‍ ഇതേ സമുദായത്തില്‍ ഉള്ള ആളും നോവലിസ്റ്റും എഴുത്തുകാരനും ആയിരുന്ന PKബാലകൃഷ്ണന്‍ വിദേശ സഞ്ചാരികളെ ഉദ്ധരിച്ചു കൂടുതല്‍ വിശദമാക്കി എഴുതിയിട്ടുണ്ട് . (P315,316 dc books ) 1800 കാലഘട്ടത്തില്‍ മലബാര്‍ സന്ദര്‍ശിച്ച )ഫ്രാന്‍സിസ് ബുക്കാനന്‍ പറഞ്ഞത് കേരള സര്‍ക്കര്‍ സ്താപnമായഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇറക്കിയ പരിഭാഷ പുസ്തകത്തിലെ അതെ വാചകം തന്നെ റെഫര്‍ ചെയ്തു കൊടുത്തതാണു . അന്നത്തെ സാമൂഹിക പിന്നോക്കാവസ്ഥയും ചൂഷണവും വെളിപ്പെടുത്തുന്ന ഈ വസ്തുതകളെ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയത് ഏറെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രചാരണം നടത്തുന്നുണ്ട് . പിന്നോക്ക സമുദായങ്ങളെ അവഹേളിക്കുന്ന നിലപാട് ഇത് വരെ കൈക്കൊണ്ടിട്ടില്ല . ഈ വിഭാഗങ്ങള്‍ അനുഭവിച്ച പീഡനങ്ങളും ചൂഷണങ്ങളും രേഖപ്പെടുത്താനാണ് ശ്രമിച്ചത് .ഇത്തരം വിഷയങ്ങളെ സംവാദാത്മകമാക്കുന്നതിനു പകരം സെന്‍സിറ്റിവ് ആക്കുന്നത് തുടരുകയാണെങ്കില്‍ ചില പുനരാലോചന നടത്തേണ്ടി വരും .(ചന്ദ്രിക ആഴ്ചപതിപ്പില്‍ വന്നത് കൊണ്ടും പ്രേത്യേകിച്ചും ).ഇത് പല രീതിയിലും പലരും മുതലെടുക്കാന്‍ സാധ്യത ഉണ്ടെന്ന സൂചനകള്‍ ഉണ്ട് . പാരമ്പര്യവും കീഴാള സമുദായങ്ങളോട് എന്നും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പോരുന്ന ചന്ദ്രിക സ്ഥാപനങ്ങളെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ താല്പര്യമില്ലാത്തതു കൊണ്ടും എസ് എന്‍ ഡി പി, തിയ്യമഹാസഭ എന്നിവരുടെ പ്രസ്താവന കണക്കിലെടുത്തും മൊത്തത്തിലുള്ള സാമൂഹിക രാഷ്ട്രീയ അവസ്ഥയുടെ പശ്ചാത്തലത്തില്‍ ലേഖനം സ്വമേധയാ നീക്കാന്‍ ആവശ്യപ്പെടുകയാണ് .ആയതിനാല്‍ കൂടുതല്‍ വിവാദങ്ങളിലേക്കു മാറുന്നതിനു മുന്നേ ലേഖനം പിന്‍വലിക്കാന്‍ എഡിറ്ററോട് അഭ്യര്‍ത്ഥിച്ചതായി അറിയിക്കുന്നു . ഇടപെട്ടുകൊണ്ടിരുന്ന സുഹൃത്തുക്കള്‍ക്ക് നന്ദി .

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT