Books

‘വായിക്കുമ്പോള്‍ ഇരുമ്പുവടിക്ക് അടിയേറ്റപോലെ’; മലയാളത്തില്‍ ഇന്ന് കവിതയും കഥയുമില്ലെന്ന് ടി പദ്മനാഭന്‍

THE CUE

യുവ സാഹിത്യകാരന്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ ടി പദ്മനാഭന്‍. മലയാളത്തില്‍ ഇന്ന് കവിതയും കഥയുമില്ലെന്ന് ടി പദ്മനാഭന്‍ പറഞ്ഞു. 11 പേജുള്ള യുവകഥാകൃത്തുക്കളുടെ രചനകള്‍ വായിക്കുമ്പോള്‍ തലയില്‍ ഇരുമ്പുദണ്ഡുകൊണ്ട് അടിക്കുന്ന അനുഭവമാണുണ്ടാകുന്നത്. സജീവമായി രംഗത്തുള്ള മികച്ച കവികള്‍ ഇന്നില്ല. ജോസഫ് മുണ്ടശ്ശേരി 70 കൊല്ലം മുമ്പ് ചില കവിതകളെ ചോദ്യം ചെയ്തിരുന്നു. സ്ഥിതിയില്‍ നിന്ന് നമ്മള്‍ ബഹുദൂരം അധിപതിച്ചെന്നും ടി പദ്മനാഭന്‍ അഭിപ്രായപ്പെട്ടു. കേരള ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു എഴുത്തുകാരന്റെ പ്രതികരണം.

മലയാളത്തില്‍ കവികള്‍ ധാരാളമുണ്ടാകാം. ശുഷ്‌കമായ ഗദ്യത്തില്‍ രചിച്ച കവിതകള്‍ ഹൃദയത്തോട് സംവദിക്കുന്നവയല്ല.
ടി പദ്മനാഭന്‍

ചെറുകഥയാണ് മഹത്തായ സാഹിത്യരൂപമെന്ന് കുട്ടികൃഷ്ണമാരാര്‍ പറഞ്ഞത് കാരൂര്‍, തകഴി, ബഷീര്‍, പൊന്‍കുന്നം വര്‍ക്കി എന്നിവര്‍ കഥാരചന നടത്തിയ കാലത്താണ്. അതിന് ശേഷം വായനക്കാര്‍ ചെറുകഥയില്‍ നിന്ന് രക്ഷനേടാന്‍ ഓടിപ്പോകേണ്ട ഗതിവന്നു. ആധുനികത, ഉത്തരാധുനികത എന്നിവ മാറിമാറി വന്നു. സ്ത്രീകളുടെ വസ്ത്രം ഫാഷനൊപ്പിച്ച് മാറുന്നതുപോലെ ചെറുകഥ മാറി. ഉത്തരാധുനികത എഴുതി വഴിപ്പിച്ചവര്‍ തെറ്റുതിരുത്തിയെങ്കിലും വീണ്ടും കഥാലോകം തളരുകയാണുണ്ടായതെന്നും ടി പദ്മനാഭന്‍ കൂട്ടിച്ചേര്‍ത്തു. എഴുത്തുകാരായ പെരുമ്പടവം ശ്രീധരന്‍, ജോര്‍ജ് ഓണക്കൂര്‍ എന്നിവര്‍ വേദിയിലിരിക്കെയാണ് ടി പദ്മനാഭന്റെ വിമര്‍ശനങ്ങള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT