Books

അതൊരു തിരുത്താനാവാത്ത തെറ്റാണ്, ഒരു മഹാസാധ്യതയുടെ നഷ്ടമാണ്

സമയത്തിൻ്റെ വില

കഴിഞ്ഞ മൂന്നു നാലു കൊല്ലമായി എം.ടിയെ കാണുമ്പോഴൊക്കെ സംഭാഷണത്തിനിടയിൽ രണ്ടാമൂഴം സിനിമയും കടന്നു വരും. ആദ്യമൊക്കെ വലിയ ആവേശത്തോടെയാണ് അദ്ദേഹം അതിനെക്കുറിച്ച് സംസാരിച്ചത്. ഇംഗ്ലിഷ് തിരക്കഥ തിരുത്താനായി വന്നതിനെപ്പറ്റിയൊക്കെ പറയുമായിരുന്നു. കോടീശ്വരനായല്ലോ എന്ന് ഞാൻ തമാശയ്ക്ക് പറയുമ്പോൾ തുക ഒരുമിച്ചല്ല, ഗഡുക്കളായാണ് വാങ്ങുന്നത് എന്നു പറഞ്ഞ് ഒന്നു ചിരിക്കും. സിനിമയുടെ മറ്റ് തയ്യാറെടുപ്പുകളെപ്പറ്റിയും പറയും. ആ സിനിമയുടെ ഭാഗമാവാൻ താല്പര്യം പ്രകടിപ്പിച്ചവരുടെ
കൂട്ടത്തിൽ അമിതാബ് ബച്ചൻ വരെയുണ്ടായിരുന്നു. കുടുംബത്തോടെ തന്നെ സിനിമയുടെ ഭാഗമാവാൻ ബച്ചൻ താല്പര്യം അറിയിച്ചിരുന്നുവത്രേ. ഓരോ വർഷം കഴിയുന്തോറും എം.ടി ആ സിനിമയുടെ കാര്യത്തിൽ ദു:ഖിതനായി മാറി. അത് നടക്കുമോ എന്ന സന്ദേഹം അദ്ദേഹത്തെ അലട്ടിത്തുടങ്ങി. പ്രായത്തിൻ്റെ പ്രശ്നങ്ങൾ ഒരു ഭാഗത്ത്. കൂട്ടത്തിൽ മറ്റു ചില ആരോഗ്യ പ്രശ്നങ്ങളും.

ഈ സാധ്യത ഇല്ലാതാക്കിയത് തിരക്കഥ വാങ്ങിപ്പോയി ഒന്നും ചെയ്യാതെ നീട്ടിക്കൊണ്ടുപോയ വി.എ. ശ്രീകുമാർ എന്ന സംവിധായകനാണ്. അദ്ദേഹം കാണിച്ചത് വലിയൊരു തെറ്റാണ്.രണ്ടാമൂഴം സിനിമയാവുമ്പോൾ എം ടി വാസുദേവൻ നായർ എന്ന കഥാകൃത്തിന് മാത്രം സാധിക്കുമായിരുന്ന ഇടപെടലാണ് ഈ കാലതാമസം മൂലം ഇല്ലാതാവുന്നത്.അതൊരു തിരുത്താനാവാത്ത തെറ്റാണ്. ഒരു മഹാസാധ്യതയുടെ നഷ്ടമാണ്.

പഴയതുപോലെ യാത്ര ചെയ്യാൻ പറ്റുന്നില്ല. എഴുത്ത് പറ്റുന്നതേയില്ല. കണ്ണിൻ്റെ ചില പ്രശ്നങ്ങൾ മൂലം വായന പോലും കുറവാണ്. അപ്പോഴും ആ മനസ്സിൽ രണ്ടാമൂഴം സിനിമ നിറഞ്ഞുനിന്നിരുന്നു. ആര് സംവിധാനം ചെയ്താലും അതിലൊരു എം.ടി. സ്പർശം ഉണ്ടാവുമായിരുന്നു. അതാണ് ഇപ്പോൾ നഷ്ടമാവുന്നത്. സിനിമയുടെ മർമ്മമറിഞ്ഞ ആ കഥാകാരന് ഇനിയിപ്പോൾ ആ സിനിമയിൽ ക്രിയാത്മകമായ ഇടപെടൽ നടത്താൻ പറ്റുമോ? അരോഗ്യം അനുവദിക്കുമോ?
ഈ സാധ്യത ഇല്ലാതാക്കിയത് തിരക്കഥ വാങ്ങിപ്പോയി ഒന്നും ചെയ്യാതെ നീട്ടിക്കൊണ്ടുപോയ വി.എ. ശ്രീകുമാർ എന്ന സംവിധായകനാണ്. അദ്ദേഹം കാണിച്ചത് വലിയൊരു തെറ്റാണ്.
രണ്ടാമൂഴം സിനിമയാവുമ്പോൾ എം ടി വാസുദേവൻ നായർ എന്ന കഥാകൃത്തിന് മാത്രം സാധിക്കുമായിരുന്ന ഇടപെടലാണ് ഈ കാലതാമസം മൂലം ഇല്ലാതാവുന്നത്.
അതൊരു തിരുത്താനാവാത്ത തെറ്റാണ്. ഒരു മഹാസാധ്യതയുടെ നഷ്ടമാണ്.


രണ്ടു വർഷം നീണ്ടു നിന്ന നിയമ വ്യവഹാരങ്ങൾക്കൊടുവിൽ സുപ്രീം കോടതിയുടെ ഇടപെടലിലൂടെ
ആ പ്രൊജക്ടിൽ നിന്ന് വി.എ. ശ്രീകുമാർ പിൻവാങ്ങുകയാണ്. തിരക്കഥ എം.ടിയ്ക്ക് തിരിച്ചു കിട്ടും.
നഷ്ടം സിനിമയുടെ ലോകത്തിനാണ് . നമ്മുടെ ഈ ചെറിയ ജീവിതത്തിൽ എപ്പോഴും ഓർക്കേണ്ട
ഒന്നാണ് സമയത്തിൻ്റെ വില. അതിന് മറ്റൊന്നും പകരമാവില്ല.
രണ്ടാമൂഴം എത്രയും വേഗം മറ്റൊരാളിൻ്റെ കൈകളിലൂടെ അഭ്രപാളിയിലെത്തട്ടെ.
ആവേശത്തോടെ എം.ടിയ്ക്ക് അതിൻ്റെ ഭാഗമാകാനും കഴിയട്ടെ.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT