literature

കോഴിക്കോട് ഇനി സാഹിത്യ നഗരം; യുനെസ്‌കോയുടെ പദവി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ നഗരമെന്ന ബഹുമതിയും സ്വന്തം

കോഴിക്കോട് ഇനി മുതല്‍ യുനെസ്‌കോ സാഹിത്യ നഗരം. മന്ത്രി എം.ബി.രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയതോടെ ഇന്ത്യയില്‍ സാഹിത്യ നഗരം എന്ന പദവി ലഭിക്കുന്ന രാജ്യത്തെ ആദ്യ നഗരമായി കോഴിക്കോട് മാറി. വൈകിട്ട് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. 2023 ഒക്ടോബര്‍ 31നാണ് കോഴിക്കോടിനെ സാഹിത്യ നഗരമായി യുനെസ്‌കോ അംഗീകരിച്ചത്. സാഹിത്യ നഗമെന്ന പദവി ലഭിക്കുന്നതോടെ മാനാഞ്ചിറ, തളി, കുറ്റിച്ചിറ എന്നീ സ്ഥലങ്ങളും പാര്‍ക്കുകളും സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ക്കുള്ള ഇടമാക്കി മാറ്റുകയും സാഹിത്യനഗരം എന്ന ബ്രാന്‍ഡിംഗ് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്യും. ഇതിനായി നാലു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.

മലയാളത്തിലെ എണ്ണംപറഞ്ഞ സാഹിത്യകാരന്‍മാര്‍ ജീവിച്ചിരുന്ന ഇപ്പോഴും ജീവിക്കുന്ന നഗരം എന്ന വിശേഷണം കോഴിക്കോടിനാണ് ചേരുക. എസ്‌കെ പൊറ്റക്കാടും വൈക്കം മുഹമ്മദ് ബഷീറും ഈ നഗരത്തിലായിരുന്നു ജീവിച്ചത്. എം ടി വാസുദേവന്‍ നായരെന്ന മലയാളത്തിന്റെ മഹാനായ സാഹിത്യകാരന്‍ ജീവിക്കുന്നതും ഇവിടെത്തന്നെ. മലയാളത്തില്‍ എടുത്തു പറയാവുന്ന പ്രസിദ്ധീകരണങ്ങളും പ്രസാധകരും ഈ മണ്ണില്‍ നിന്നു തന്നെയാണ് ഉയിര്‍ത്തത്. ഇവയെല്ലാം പരിഗണിച്ച് സാഹിത്യ നഗരമായി പ്രഖ്യാപിച്ച കോഴിക്കോട് നഗരം ഇനി യുനെസ്‌കോയുടെ പൈതൃക നഗരങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കും.

സമ്പന്നമായ സാഹിത്യ പൈതൃകവും സജീവ സാഹിത്യവും നിലനിര്‍ത്തുന്ന നഗരങ്ങള്‍ക്കാണ് യുനെസ്‌കോ ഈ പദവി നല്‍കുന്നത്. 2004 മുതലാണ് ഈ പദവി നല്‍കിപ്പോരുന്നത്. യുനെസ്‌കോ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്ന നഗരങ്ങള്‍ക്കു നല്‍കുന്ന ഈ പദവി ആദ്യമായി ലഭിച്ചത് എഡിന്‍ബര്‍ഗ് നഗരത്തിനായിരുന്നു. പ്രശസ്തരായ സാഹിത്യകാരന്‍മാരുടെ ജന്മസ്ഥലം, ചരിത്ര പ്രാധാ്‌ന്യമുള്ള ലൈബ്രറികള്‍, സാഹിത്യ സമ്മേളനങ്ങള്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങളാണ് യുനെസ്‌കോ നിശ്ചയിച്ചിട്ടുള്ളത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT