Books

എസ്.ഹരീഷിന്റെ മീശ ജെ.സി.ബി പ്രൈസ് ഷോര്‍ട്ട് ലിസ്റ്റില്‍, അവസാന അഞ്ചില്‍

രാജ്യത്തെ ഏറ്റവും വലിയ പുരസ്‌കാരത്തുകയുള്ള സാഹിത്യ സമ്മാനമായ ജെസിബി പുരസ്‌കാരത്തിന്റെ ഷോര്‍ട്ട്‌ലിസ്റ്റ് പട്ടിക പുറത്തുവിട്ടു. എസ് ഹരീഷിന്റെ മീശ ഉള്‍പ്പടെ അവസാന അഞ്ചില്‍ ഇടംപിടിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. പുരസ്‌കാരം നേടുന്ന പുസ്തകം പരിഭാഷയാണെങ്കില്‍ പരിഭാഷപ്പെടുത്തിയ വ്യക്തിക്ക് 10 ലക്ഷം രൂപയും സമ്മാനമായി ലഭക്കും.

എസ് ഹരീഷിന്റെ മീശ കൂടാതെ, ദീപ ആനപ്പാറയുടെ ജിന്‍ പട്രോള്‍ ഓണ്‍ ദ പര്‍പ്പിള്‍ ലൈന്‍, സമിത് ബസുവിന്റെ ചോസണ്‍ സ്പിരിറ്റ്, ദാരിണി ഭാസ്‌കറിന്റെ ദീസ് അവര്‍ ബോഡീസ് പൊസസ്ഡ് പൈ ലൈറ്റ്, ആനി സെയ്ദിയുടെ പ്രെല്യൂഡ് ടു എ റയറ്റ് എന്നീ പുസ്തങ്ങളാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നവംബര്‍ ഏഴിനാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുന്നത്. ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച എഴുത്തുകാര്‍ക്ക് ഒരു ലക്ഷം രൂപ വീതവും സമ്മാനമായി ലഭിക്കും. 2018ല്‍ പ്രഥമ ജെസിബി പുരസ്‌കാരം ലഭിച്ചത് മലയാളി എഴുത്തുകാരനായ ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന നോവലിനായിരുന്നു.

‘ഒറിജിനൽ’ സിനിമയിലെ രണ്ടാം ഗാനം ‘ബിഗ് ബാങ്’ പുറത്തിറങ്ങി; ശ്രീനാഥ് ഭാസി പാടിയ പാട്ട് തരംഗമാകുന്നു

ഫഹദ് ഫാസിലിനെ നായകനാക്കി എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ'ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.

അന്വേഷണവും ദുരൂഹതകളുമായി സൈജു കുറുപ്പ്; ‘ആരം’ സെപ്റ്റംബർ 25 മുതൽ തിയേറ്ററുകളിൽ

ലഹരി മാഫിയക്കെതിരെ പോരാടുന്ന ഒരു കുടുംബം; പ്രേക്ഷക പ്രതീക്ഷയിൽ ലോ ആൻഡ് ഓർഡർ

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

SCROLL FOR NEXT