Art

ആര്‍ട്ട് റിവ്യൂ'പവര്‍ 100' ലിസ്റ്റില്‍ ബോസ് കൃഷ്ണമാചാരിയും ശുബിഗി റാവുവും, ബിനാലെയ്ക്കുള്ള സുപ്രധാന അംഗീകാരം

മുസിരിസ് ബിനാലെ സ്ഥാപകന്‍ ബോസ് കൃഷ്ണമാചാരിയും ഇത്തവണത്തെ ക്യൂറേറ്റര്‍ ശുബിഗി റാവുവും വിഖ്യാത അന്താരാഷ്ട്ര മാഗസിനായ ആര്‍ട്ട് റിവ്യൂവിന്റെ പവര്‍ ഹണ്ട്രഡ് (Power 100) പട്ടികയില്‍. നിര്‍ണായക വ്യക്തികളെയും മൂവ്‌മെന്റുകളെയും ഉള്‍പ്പെടുത്തിയാണ് ആര്‍ട്ട് റിവ്യൂ പവര്‍ 100 പട്ടിക പ്രഖ്യാപിക്കാറ്. ഈ വര്‍ഷത്തേതില്‍ എണ്‍പത്തിയഞ്ചാമതായാണ് ബോസും ശുബിഗിയുമുള്ളത്. രാജ്യാന്തര പ്രശസ്തനായ മലയാളി ആര്‍ട്ടിസ്റ്റ് ബോസ് കൃഷ്ണമാചാരി ബിനാലെയുടെ സ്ഥാപകനും നിലവിലെ പ്രസിഡന്റുമാണ്.

തുടര്‍ച്ചയായ ആറാം തവണയാണ് ബോസ് പട്ടികയില്‍ ഇടം നേടുന്നത്. ശുബിഗി റാവു രണ്ടാമതുമാണ്. ഇന്ത്യന്‍ വംശജയായ ശുബിഗി സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റാണ്. ലോകത്താകമാനമുള്ള കലാകാരന്‍മാരെ സംബന്ധിച്ച് പവര്‍ 100 ലിസ്റ്റില്‍ ഇടം നേടുകയെന്നത് സുപ്രധാന നേട്ടമാണ്. ലോകത്തെ ഏറ്റവും പഴക്കമുള്ള മാഗസിനാണ് ആര്‍ട്ട് റിവ്യൂ. പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും ശ്രദ്ധേയമായ കൂട്ടായ്മകളെയും ഉള്‍ക്കൊള്ളിച്ച് 2002 മുതലാണ് പവര്‍ 100 പട്ടിക പ്രഖ്യാപിച്ചുവരുന്നത്. ലോകത്ത് ആ വര്‍ഷം ഏറ്റവും സ്വാധീനശേഷിയുള്ളവരെയാണ് വ്യക്തികളുടെ ഗണത്തില്‍ തെരഞ്ഞെടുക്കുന്നത്. ഈ പട്ടിക തയ്യാറാക്കുന്ന 30 പ്രതിഭകളടങ്ങുന്ന വിദഗ്ധസമിതിയുടെ വിശദാംശങ്ങള്‍ പുറത്തുവിടാറില്ല. അവര്‍ അജ്ഞാതരായി തുടരും എന്നതുകൂടിയാണ് ഈ അംഗീകാരത്തിന്റെ സവിശേഷത.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊച്ചി ബിനാലെ മികവുറ്റതാക്കാന്‍ ഇന്നോളം പരിശ്രമിച്ച മുഴുവനാളുകളുടെയും പേരില്‍ ഈ ആദരവ് സ്വീകരിക്കുന്നതായി ബോസ് കൃഷ്ണമാചാരി പറഞ്ഞു. ബിനാലെയുടെ രക്ഷാധികാരികള്‍, ട്രസ്റ്റ്‌ അംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍, സ്‌പോണ്‍സര്‍മാര്‍, ആഭ്യന്തര-രാജ്യാന്തര പങ്കാളികള്‍ എന്നിവരുടെ പേരില്‍ ഈ അംഗീകാരം സ്വീകരിക്കുന്നു. സര്‍ക്കാരിനോടും കേരള ജനതയോടും നന്ദിയുണ്ട്. ഈ ആദരവ് നിരവധിയാളുകളുടെ ത്യാഗസന്നദ്ധതയുടെയും കഠിനാധ്വാനത്തിന്റെയും തെളിവാണെന്നും ബോസ് കൃഷ്ണമാചാരി പറഞ്ഞു. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ മൂവ്‌മെന്റാണ് പട്ടികയില്‍ ഒന്നാമത്.

Artist Bose Krishnamachari and Shubigi Rao Are Included in Art View'sPower 100 List 2020

വമ്പൻ വേട്ടയ്ക്ക് അവർ വരുന്നു; 'കാട്ടാളൻ' മെയ് 28 ന്

ഫിലിം ക്രിട്ടിക്സ് അവാർഡ് 2025: മോഹൻലാൽ മികച്ച നടൻ, എക്കോ മികച്ച ചിത്രം,ഡൊമിനിക്ക് അരുൺ സംവിധായകൻ

'റെക്കോർഡുകൾ തകർക്കാനുള്ളത്'; ഇൻഡസ്ട്രി ഹിറ്റ് നേട്ടത്തിന് പിന്നാലെ വാഴ 2 ടീമിനെ അഭിനന്ദിച്ച് സിനിമാലോകം

എന്തുകൊണ്ടാണ് പാമ്പുകടികള്‍ വര്‍ദ്ധിക്കുന്നത്? Dr. Sandeep Das | Right Hour

ഷാജി കൈലാസിന്റെ മാസ് ആക്ഷൻ ചിത്രം 'വരവ്' റിലീസിന്; ജോജുവിനൊപ്പം അർജുൻ അശോകനും മുരളി ഗോപിയും

SCROLL FOR NEXT