Books

അക്കിത്തത്തിനുളള ജ്ഞാനപീഠം സംഘപരിവാര്‍ കൂറുകൊണ്ടെന്ന പരോക്ഷ വിമര്‍ശനവുമായി സര്‍ക്കാര്‍ പ്രസിദ്ധീകരണം 

THE CUE

അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം ലഭിക്കാന്‍ കാരണമായത് സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തോടുള്ള കൂറുകൊണ്ടാണെന്ന വിമര്‍ശനവുമായി സര്‍ക്കാര്‍ പ്രസിദ്ധീകരണം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന വിജ്ഞാന കൈരളിയിലെ ലേഖനത്തിലാണ് വിമര്‍ശനം. എഡിറ്റര്‍ സി അശോകന്‍ ഡിസംബര്‍ ലക്കത്തില്‍ എഴുതിയ 'മലയാളത്തിലേക്ക് വീണ്ടും ജ്ഞാനപീഠമെത്തുമ്പോള്‍' എന്ന ലേഖനത്തിലാണ് ഇത്തരത്തില്‍ പരാമര്‍ശങ്ങളെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്കിത്തത്തിന്റെ ആദ്യകാല കവിതകളെയും പില്‍ക്കാലത്തെ ഹിന്ദുത്വ നിലപാടുകളെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. കവിയുടെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന പ്രശസ്ത കവിതയിലെ പുരോഗമനാശയമുള്ള വരികള്‍ പില്‍ക്കാലത്തെ അദ്ദേഹത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്നതാണെന്ന് ലേഖനം നിരീക്ഷിക്കുന്നു. അതിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ. വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന വരികള്‍ വിരോധാഭാസമായി ഭവിച്ചു. ഹിന്ദുത്വ ഫാസിസത്തിന്റെ വിദ്വേഷാന്ധത ബാധിച്ച അഭിനവ ധൃതരാഷ്ട്രരായി മാറിയ അക്കിത്തത്തിന്റെ പ്രവര്‍ത്തനങ്ങളേക്കാള്‍ ഭേദം തമസ്സാണെന്ന് കവിത പ്രഖ്യാപിക്കുന്നതായി നാം മനസ്സിലാക്കുന്നു.

ഹിന്ദുത്വ ഫാസിസത്തിന്റെ വക്താവും പ്രയോക്താവുമായി മാറിയ അക്കിത്തതിന് അങ്ങനെയൊരു കൃതി രചിക്കുക സാധ്യമല്ല. ആ കൃതി നാളിതുവരെ പ്രവര്‍ത്തിച്ചുവരുന്നത് ജീവിച്ചിരിക്കുന്ന അക്കിത്തത്തിന്റെ ഹിന്ദുത്വ നിലപാടുകളെ പിളര്‍ത്തിക്കൊണ്ടാണെന്നും വിമര്‍ശിക്കുന്നുണ്ട്. അതേസമയം അക്കിത്തത്തിന് ജ്ഞാനപീഠം ലഭിച്ചത് മലയാളത്തിന് അഭിമാനകരമായ കാര്യമാണ്. അദ്ദേഹം അതിന് അര്‍ഹനല്ല എന്ന് ആരും പറയില്ലെന്നും തുടക്കത്തില്‍ വിവരിക്കുന്നുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT