കേരളത്തിലെ ഭരണം ചീഫ് മിനിസ്റ്റീരിയല്‍ ഭരണമായി, ഹിന്ദുത്വശക്തികള്‍ക്ക് തടയിടാന്‍ തുടര്‍വിജയം കൊണ്ട് സാധിച്ചു: എന്‍.എസ്.മാധവന്‍

തുടര്‍ഭരണം ലഭിച്ചതോടെ കേരളത്തിലെ ഭരണം ചീഫ് മിനിസ്റ്റീരിയല്‍ ഭരണമായി മാറിയെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ദ ക്യു വാഗ് വിചാരം അഭിമുഖ പരമ്പരയില്‍ എന്‍്.ഇ സുധീറിനോട് സംസാരിക്കുകയായിരുന്നു എന്‍.എസ്. മാധവന്‍.

എന്‍.എസ്. മാധവന്‍ പറഞ്ഞത്

ശബരിമലക്ക് ശേഷം കേരളത്തിലെ ഹിന്ദുത്വശക്തികളിലൂടെ അപകടകരമായ ഒരു രീതിയിലേക്ക് കേരള രാഷ്ട്രീയം പോയപ്പോള്‍ അതിന് തടയിടാന്‍ തുടര്‍ഭരണം ലഭിച്ചതിലൂടെ സാധിച്ചു. ആദ്യത്തെ മന്ത്രിസഭയുടെ തുടര്‍ച്ചയല്ല രണ്ടാം പിണറായി വിജയന്‍ മന്ത്രി സഭ, അതുകൊണ്ട് പൂര്‍ണമായും തുടര്‍ഭരണമായി കാണാനാകില്ല. കേരളത്തില്‍ സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭരണവും പാര്‍ട്ടിയും ഒരാളുടെ കൈകളിലേക്ക് പോകുന്നത്. അതിന്റെ ഫലമായി കേരളത്തിലെ ഭരണം ചീഫ് മിനിസ്റ്റീരിയല്‍ ഭരണമായി മാറി. ഗുജറാത്തില്‍ നരേന്ദ്രമോഡിയും പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയും ബിഹാറില്‍ നവീന്‍ പട്‌നായിക്കും ഭരിച്ചത് പോലെ ചീഫ് മിനിസ്റ്റീരിയല്‍ ഭരണമായി. ഇതിന്റെ ഗുണമായി അവര്‍ പറയുന്നത് ക്വിക്ക് ഡിസിഷനും ക്വിക്ക് ഇംപ്ലിമെന്റേഷനുമാണ്. ഏറ്റവും വലിയ ദോഷം ഫീഡ് ബാക്കുകളുടെ അഭാവമാണ്. ശിവശങ്കറിന്റെ ഉപദേശങ്ങളെ ചെക്ക് ചെയ്യാന്‍ നേരത്തെ ആയിരുന്നെങ്കില്‍ പാര്‍ട്ടി സംവിധാനം ഉണ്ടായിരുന്നു. തിരുത്തല്‍ സംവിധാനങ്ങളുടെ അഭാവം ഉണ്ടാകുന്നു. തിരുത്തല്‍ സംവിധാനമില്ലാത്തത് ഇടതിനെ തന്നെയാണ് ബാധിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in