ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന് വിളിക്കുന്നത് ഇഷ്ടമല്ല: വാഗ് വിചാരം 


രേഖാചിത്രങ്ങളിലൂടെയും ശില്‍പ്പങ്ങളിലൂടെയും പുതിയൊരു കലാബോധം മലയാളികള്‍ സൃഷ്ടിച്ച പ്രതിഭയാണ് നമ്പൂതിരി. സാഹിത്യ നിരൂപകന്‍ എന്‍ ഇ സുധീര്‍ നടത്തുന്ന ദ ക്യൂവിന് വേണ്ടി നടത്തുന്ന ഇന്റര്‍വ്യൂ സീരീസ് ആയ വാഗ് വിചാരം ആദ്യ എപ്പിസോഡില്‍ നമ്പൂതിരിയാണ്. ആര്‍ട്ടിസ്റ്റ് മ്പൂതിരിയെന്ന് വിളിക്കുന്നത് ഇഷ്ടമല്ലെന്ന് നമ്പൂതിരി പറയുന്നു.

നമ്പൂതിരി എന്ന് പറഞ്ഞാല്‍ കുഴപ്പമില്ല. ആര്‍ട്ടിസ്റ്റ് എന്ന് പറഞ്ഞാല്‍ കുഴപ്പാണ്. എനിക്ക് അത് തീരെ ഇഷ്ടല്ല. പേരില്‍ അങ്ങനെ വരേണ്ട കാര്യമില്ല. നമ്പൂതിരിയെന്ന് പറഞ്ഞാല്‍ മതി.

നമ്പൂതിരി

താന്‍ അവകാശപ്പെടുന്നത് ചിത്രങ്ങളില്‍ ശില്‍പ്പങ്ങളാണ് കൂടുതലായുള്ളതെന്ന് നമ്പൂതിരി. ത്രിമാന സ്വഭാവം ചിത്രത്തില്‍ വരുത്തുന്നത് ചിത്രത്തെക്കാള്‍ ശില്‍പ്പം ഉള്ളിലുള്ളതിനാലാണ്. മലയാളത്തിലെ ആദ്യ പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ ആയ നാണിയമ്മയും ലോകവും വരച്ചതിനെക്കുറിച്ചും എഴുത്തിനെക്കുറിച്ചും നമ്പൂതിരി സംസാരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in