ഇന്ത്യയില്‍ ഹിന്ദു സ്വത്വം രൂപപ്പെട്ടത് എങ്ങനെ? Watch Manu S. Pillai Interview | വാഗ്‌വിചാരം

ഹിന്ദുയിസം എന്ന വാക്ക് രൂപപ്പെടുന്നത് പതിനെട്ടാം നൂറ്റാണ്ടില്‍. ചാള്‍സ് ഗ്രാന്റ് ആണ് ആ പദം ആദ്യമായി ഉപയോഗിച്ചത്. ചാള്‍സ് ഗ്രാന്റ് ഹിന്ദുയിസ് എന്ന് പുച്ഛിച്ചാണ് പറയുന്നത്. എന്നാല്‍ രാജാറാം മോഹന്‍ റോയിയെപ്പോലെയുള്ളവര്‍ ആ പദത്തെ ഏറ്റെടുത്ത് അതിന് മറ്റൊരു അര്‍ത്ഥം നല്‍കുകയാണ്. അത്രയെളുപ്പത്തില്‍ രാജാറാം മോഹന്‍ റോയിയെപ്പോലെയുള്ളവര്‍ അതിനെ അംഗീകരിക്കുന്നുണ്ടെങ്കില്‍ അതിനുള്ളിലെ എന്തിനെയോ അവര്‍ തിരിച്ചറിയുന്നുണ്ട് എന്നാണ് മനസിലാക്കേണ്ടത്. മിഷനറിമാര്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ അവര്‍ ഹിന്ദുക്കളുമായി സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ദൈവം ഒന്നു മാത്രമാണോ അതോ പലതുണ്ടോ എന്നിങ്ങനെയുള്ള വിഷയങ്ങളിലായിരുന്നു സംവാദങ്ങള്‍. ഇത്തരം സംവാദങ്ങള്‍ക്കാണ് തന്റെ ഗോഡ്, ഗണ്‍സ് ആന്‍ മിഷനറീസ് എന്ന പുസ്തകത്തില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന് വിശദീകരിച്ച് മനു എസ്. പിള്ള. വാഗ്‌വിചാരത്തില്‍ മനു എസ്. പിള്ളയും എന്‍.ഇ.സുധീറും സംസാരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in