മാര്‍ക്‌സിസത്തിന് ഇനി മുന്നോട്ട് പോകാനാകില്ല, മാര്‍ക്‌സിസം ഇനി പ്രസക്തമല്ല: കെ വേണു വാഗ് വിചാരം

'അധികാരം ജനങ്ങളിലേക്ക്' എന്ന ലെനിന്റെ മുദ്രാവാക്യമായിരുന്നു എന്നെ വളരെയധികം ആകര്‍ഷിച്ചത്. അതേ ലെനിന്‍ പിന്നീട് പാര്‍ട്ടിയുടെ കയ്യില്‍ അധികാരം നിലനിര്‍ത്തേണ്ടതുണ്ടെന്ന് പ്രഖ്യാപിച്ചു. ലെനിന്‍ പറഞ്ഞത് നടപ്പിലാക്കുകയായിരുന്നു സ്റ്റാലിന്‍ ചെയ്തതെന്നും രാഷ്ട്രീയ നിരീക്ഷകനും സാംസ്‌കാരിക വിമര്‍ശകനുമായ കെ. വേണു. വാഗ് വിചാരം അഭിമുഖ പരമ്പരയില്‍ എന്‍.ഇ.സുധീറിനോട് സംസാരിക്കുകയായിരുന്നു. കെ വേണു. ദ ക്യു ന്യൂസ് യൂട്യൂബ് ചാനലില്‍ രണ്ട് ഭാഗങ്ങളിലായി അഭിമുഖം കാണാം.

കെ.വേണുവും എന്‍.ഇ സുധീറും
കെ.വേണുവും എന്‍.ഇ സുധീറും

വര്‍ഗേതരമായ കാര്യങ്ങളെ മനസിലാക്കാന്‍ സാധിക്കാത്തത് മാര്‍ക്‌സിസത്തിന്റെ വലിയ പോരായ്മയാണ്. ജനാധിപത്യത്തെ മനസിലാക്കാനും മാര്‍ക്‌സിസത്തിന് സാധിച്ചില്ല. അത് പോലെ തന്നെ മറ്റ് സാമൂഹിക പ്രക്രിയകളെ മനസിലാക്കാന്‍ മാര്‍ക്‌സിസത്തിന് കഴിഞ്ഞില്ല, അതുകൊണ്ട് തന്നെ മാര്‍ക്‌സിസത്തിന് ഇനി മുന്നോട്ട് പോകാനാകില്ല.

Related Stories

No stories found.
logo
The Cue
www.thecue.in