‘ഭരണഘടനയെ വെറും പുസ്തകമാക്കി’; വിട്ടുവീഴ്ചയിലൂടെ നഷ്ടപ്പെടുത്തിയ മൂല്യങ്ങള്‍ ഇന്ത്യ തിരിച്ചുപിടിക്കുക തന്നെ ചെയ്യും: മനു എസ് പിള്ള 

ഭരണഘടനയെ ഇപ്പോള്‍ വെറും പുസ്‌കമാക്കി വെച്ചിരിക്കുകയാണെന്ന് യുവ ചരിത്രകാരനും എഴുത്തുകാരനുമായ മനു എസ് പിള്ള ദ ക്യുവിനോട്. ഭരണഘടനയില്‍ വിട്ടുവീഴ്ചകള്‍ ചെയ്ത് അതിന്റെ മൂല്യങ്ങള്‍ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യ ആ മൂല്യങ്ങള്‍ തിരിച്ചുപിടിക്കുക തന്നെ ചെയ്യും. ആദ്യ നാളുകള്‍ മുതല്‍ തന്നെ ഭരണഘടനയില്‍ ചെറിയ വിട്ടുവീഴ്ചകള്‍ നടന്നിട്ടുണ്ട്. നെഹ്‌റുവിന്റെ കാലം മുതല്‍ക്ക് ചെറിയ രീതിയില്‍ അത് പ്രകടമാണ്. എന്നാല്‍ ഇപ്പോള്‍ അത് വെറും പുസ്തകമാക്കി വെച്ചിരിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ സമൂഹം അത്രമേല്‍ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതായതിനാല്‍ ഭരണഘടനയുടെ യഥാര്‍ത്ഥ മൂല്യങ്ങളിലേക്ക് തന്നെ തിരിച്ചെത്തുമെന്നും മനു എസ് പിള്ള പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് മതമാണ് ഏറ്റവും വലിയ ദൗര്‍ബല്യമെന്നാണ് ഭൂരിപക്ഷവും ധരിച്ചുവെച്ചത്. എന്നാല്‍ ജാതിയാണ് ഇന്ത്യയെ ഏറ്റവും ദുര്‍ബലപ്പെടുത്തുന്ന കാര്യം. ആരും ജാതിയെ ഉപേക്ഷിക്കാന്‍ കൂട്ടാക്കുകയോ അതിനുള്ള ധൈര്യം കാട്ടുകയോ ചെയ്യുന്നില്ല. ഒരുകാലത്ത് ജാതി നല്ലതായിരുന്നുവെന്നും പില്‍ക്കാലത്ത് മോശമായി ഭവിച്ചെന്നൊക്കെയുമാണ് ചിലരുടെ വാദങ്ങള്‍. അവര്‍ ജാതിയെ ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും എന്‍ ഇ സുധീറുമായുള്ള ദ ക്യു വാഗ്‌വിചാരത്തില്‍ മനു എസ് പിള്ള കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in