മതം രാഷ്ട്രീയ പാർട്ടികളോട് വിലപേശാനുള്ള ശക്തി-സാറാ ജോസഫ് അഭിമുഖം

പട്ടാമ്പിയിലെ വീരമണി ടെക്സ്റ്റയ്ൽസിൽ നിന്നും പട്ടുസാരി വാങ്ങി ഉടുക്കുന്നതിൽ സന്തോഷം കണ്ടെത്തിയ ഒരു കാലം എനിക്കുണ്ടായിരുന്നു. മാനുഷി എന്ന സംഘടനയാണ് എന്നെ ഫെമിനിസ്റ്റ് കാഴ്ചപ്പാടിലേക്കെത്തിച്ചത്. അതെന്നെ ഒരുപാട് മാറ്റാനും തിരുത്താനും സഹായിച്ചു. ഫെമിനിസം എന്നത് രണ്ടു ലിംഗവിഭാഗക്കാർ തമ്മിലുള്ള ശത്രുതയുടെ പ്രശ്നമല്ല. തുല്യതയുടെ പ്രശ്നമാണ്. അത് പുരുഷന് എതിരല്ല; പുരുഷകേന്ദ്രീകൃതമായ അധികാര ഘടനയോടുള്ള ഏറ്റുമുട്ടലാണ്. ഫെമിനിസത്തെ പുരുഷവിരുദ്ധമാക്കരുതെന്ന് തുടക്കം മുതൽ ഞാൻ വാദിച്ചിരുന്നു. പുരുഷാധിപത്യത്തിനു പകരം സ്ത്രീയാധിപത്യം വരികയല്ല വേണ്ടതെന്നും മനസ്സിലാക്കിയിരുന്നു.

സാറാ ജോസഫ് തൻ്റെ ജീവിതത്തെ മാറ്റിമറിച്ച മാനുഷിക്കാലത്തെ ഓർക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in