
ആൾദൈവവും റേപ്പ് കേസ് പ്രതിയുമായ നിത്യാനന്ദയുടെ സാങ്കൽപ്പിക ഹിന്ദു രാഷ്ട്രമായ കൈലാസയുടെ പ്രതിനിധി ഐക്യരാഷ്ട്രസഭയിലെ യോഗത്തിൽ പങ്കെടുത്തിരിക്കുന്നു. കെട്ടുകഥയിലെ രാജ്യസങ്കൽപവുമായി എങ്ങനെയാണ് ഒരാൾക്ക് യു.എൻ യോഗത്തിലേക്കും ബ്രിട്ടീഷ് പാർലമെന്റിലേക്കും കടന്നുചെല്ലാൻ കഴിയുന്നത്. തന്നെ തൊടാൻ ഒരു നിയമസംവിധാനങ്ങൾക്കും കഴിയില്ലെന്ന വെല്ലുവിളിയാണ് ഇതിലൂടെ നിത്യാനന്ദ നടത്തുന്നത്.