പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യയുടെ വൈവിധ്യം ഉൾക്കൊള്ളാനാകും: സി.ആർ നീലകണ്ഠൻ

Summary

ഇന്ദിര ഗാന്ധി ഫെഡറലിസത്തിന് എതിരായപ്പോഴാണ് തോൽക്കുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയം തന്നെ ഫെഡറലിസത്തിന് എതിരാണ്. വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ ഇപ്പോൾ ഉയർന്നു വരുന്ന പ്രതിപക്ഷ മുന്നണിക്ക് സാധിക്കും എന്നാണ് വിശ്വാസം. ടു ദ പോയിന്റിൽ രാഷ്ട്രീയ നിരീക്ഷകൻ സി.ആർ നീലകണ്ഠൻ.

യൂണിഫോം സിവിൽ കോഡാണോ ഇന്ത്യയാണോ പ്രധാനം എന്ന് പുതിയ പ്രതിപക്ഷ സഖ്യം തീരുമാനിക്കണം. സിവിൽ കോഡ് ഇവിടെ വേണ്ട. ആ ഒരൊറ്റ വാക്കു മതി. വേറെ ചർച്ചയോ സെമിനാറോ ഒന്നും ആവശ്യമില്ല. അത് വേണ്ട എന്ന് പറയുന്നതിന് കാരണം, അത് വേണ്ട എന്ന് ഭരണഘടനാ സമിതി പറഞ്ഞിട്ടുണ്ട്, ലോ കമ്മീഷൻ പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ ഇനിയും അതിൽ ചർച്ച കൊണ്ടുവരാം.

രാമക്ഷേത്രം കൊണ്ടുവരാൻ സ്വീകരിച്ച, അതേ തന്ത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്. പള്ളി വേണോ അമ്പലം വേണോ എന്ന ചോദ്യം വരും. അപ്പോൾ ഇന്ത്യയിൽ ഭൂരിപക്ഷം ഹിന്ദുക്കളായതുകൊണ്ട് പള്ളിപൊളിച്ചത് ശരിയാണ് എന്ന അഭിപ്രായം വരും എന്ന ധാരണയിലാണ് മുമ്പോട്ടുപോയത്. പക്ഷെ നമ്മൾ ആലോചിക്കണം, പള്ളി പൊളിച്ച് എത്ര വർഷം കഴിഞ്ഞാണ് ബി.ജെ.പി ഒറ്റയ്ക്ക് അധികാരത്തിൽ വരുന്നത്? വാജ്പയി വന്നതുപോലും പൂർണ്ണമായും അതിന്റെ പ്രതിഫലനമല്ല.

എൻ.ഡി.എയിൽ തന്നെയുള്ള പല കക്ഷികളും യൂണിഫോം സിവിൽകോഡിന് എതിരാണ്. ഒരു ഇലക്ഷൻ ആര് ജയിക്കും എന്ന് തീരുമാനിക്കുന്നത്, ആ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയാകുന്ന വിഷയമാണ്. എന്താണ് മേജർ ഇഷ്യൂ? അത് യു.സി.സി അല്ല. അത് സാധാരണക്കാരുടെയും കർഷകരുടെയും പ്രശ്നങ്ങളാണ്. സെക്കുലറായ വിഷയങ്ങളിലേക്ക് സംസ്ഥാന തലത്തിൽ ചർച്ചകൊണ്ടുവരാൻ സാധിച്ചാൽ, പ്രതിപക്ഷ സഖ്യത്തിന് ജയിക്കാം.

മോദിയുടെ ഭരണം ഇന്ത്യയിൽ അവസാനിക്കണം എന്ന് കരുതുന്ന ആളാണ് ഞാൻ. ആ ആഗ്രഹത്തിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ പുതിയ സഖ്യം പ്രതീക്ഷയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in