മാറ്ററും മീറ്ററും കൂട്ടിക്കെട്ടുമ്പോള്‍ പാട്ട് പിറക്കുന്നു: ബി.കെ ഹരിനാരായണന്‍ അഭിമുഖം 

സംവിധായകന്‍ നല്‍കുന്ന മാറ്ററും സംഗീത സംവിധായകന്‍ ചിട്ടപ്പെടുത്തുന്ന മീറ്ററും കൂട്ടിക്കെട്ടുകയാണ് ഗാനരചയിതാവ് ചെയ്യുന്നതെന്ന് ബി.കെ ഹരിനാരായണന്‍. പുതുമയുള്ള വാക്കുകള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. അത് ഗാനത്തിന്റെ സാഹചര്യത്തോടും സംഗീതത്തോടും പൊരുത്തപ്പെടുന്നതാവുകയെന്നത് എഴുത്തിലെ വെല്ലുവിളിയാണ്. ഒരു സിനിമയില്‍ ഒന്നില്‍ കൂടുതല്‍ പാട്ടുകള്‍ ശ്രദ്ധിക്കപ്പെടാനുള്ള സാധ്യത തീരെ കുറവാണെന്നതാണ് ഇപ്പോഴത്തെ പ്രവണത. ഇപ്പോള്‍ ഒരുപാട് പാട്ടുകള്‍ ഇറങ്ങുന്നുണ്ട്. അതില്‍ ഏതെങ്കിലും ഒന്നായിരിക്കും ശ്രദ്ധിക്കപ്പെടുക. ഒരു സിനിമയില്‍ ആദ്യം വരുന്ന പാട്ടിനായിരിക്കും ഏറ്റവും കൂടുതല്‍ ആകര്‍ഷണം കിട്ടുക. രണ്ടാമതോ മൂന്നാമതോ ഉള്ളത് വളരെ നല്ല പാട്ടായിരിക്കും. പക്ഷേ കഥ പുറത്താകാതിരിക്കാന്‍ ചിലപ്പോള്‍ അതിന്റെ വിഷ്വലുകള്‍ പുറത്തിറക്കാന്‍ വൈകിയേക്കും. അപ്പോഴേക്കും സിനിമ തിയേറ്ററുകളില്‍ നില്‍ക്കണമെന്നില്ല. അങ്ങനെ അറിയപ്പെടാതെ പോകുന്നവയുണ്ട്. ശ്രദ്ധിക്കപ്പെടുന്നവയെല്ലാം നല്ല പാട്ടാവണമെന്നില്ല, നല്ല പാട്ടുകളെല്ലാം അറിയപ്പെടണമെന്നില്ലെന്നും ബികെ ഹരിനാരായണന്‍ ദ ക്യുവിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in