53ാം വയസില്‍ പ്ലസ് ടുക്കാരി, കൊവിഡ് ഡ്യൂട്ടിക്കിടെ പഠനം പൂര്‍ത്തിയാക്കിയ ആശാവര്‍ക്കര്‍

കോഴിക്കോട് ഫറോക്ക് കോളേജ് സ്വദേശിയും ആശാവര്‍ക്കറുമായ സുലോചന തന്റെ 53ാം വയസ്സലാണ് പ്ലസ്ടു തുല്യതാ പരീക്ഷ എഴുതിയെടുത്തത്. പഠനം പുനരാരംഭിക്കണമെന്ന് നേരത്തെ തനിക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഉദാഹരണം സുജാതയെന്ന സിനിമ കണ്ടതാണ് വഴിത്തിരിവായതെന്ന് സുലോചന പറയുന്നു. കൊവിഡുമായി ബന്ധപ്പെട്ട ജോലികള്‍ ഉണ്ടായിട്ടും ഉറക്കമൊഴിഞ്ഞ് ഇരുന്നും, ജോലിക്കിടിയല്‍ കിട്ടുന്ന ഒഴിവു സമയങ്ങളിലും പഠിച്ചാണ് സുലോചന പരീക്ഷയെഴുതിയത്.

logo
The Cue
www.thecue.in