ബുദ്ധിയുള്ള ആരും മുകുന്ദനുണ്ണിയെ ഫോളോ ചെയ്യില്ല

ആദ്യത്തെ മുകുന്ദനുണ്ണിക്ക് ജോജിയുടെ മൂഡാണ്. ഫസ്റ്റ് കട്ട് കണ്ട് കഴിഞ്ഞ് തിയ്യേറ്ററില്‍ സിനിമ വര്‍ക്ക് ആകാന്‍ മറ്റെന്തെങ്കിലും കൂടി വേണമെന്ന് മനസിലാക്കിയപ്പോഴാണ് വോയ്‌സ് ഓവര്‍ ആഡ് ചെയ്യുന്നത്. ആദ്യം ഞാന്‍ തന്നെ എഡിറ്റ് സമയത്ത് ഡബ്ബ് ചെയ്ത് കേറ്റുകയായിരുന്നു. പിന്നീട് ഡബ്ബിങ്ങില്‍ ചെന്നപ്പോള്‍ വിനീതേട്ടന് ആദ്യം അത് ആക്‌സപ്റ്റ് ചെയ്യാന്‍ പറ്റിയില്ല. ഞാന്‍ ചില സീനുകള്‍ ചെയ്ത് കാണിച്ചപ്പോഴാണ് വിനീതേട്ടന് ഇത് കൊള്ളാലോ എന്ന് തോന്നിയത്. മുകുന്ദനുണ്ണി ഒരു തെണ്ടിയാണെന്ന് അറിയാവുന്നവര്‍ തന്നെയാണ് സിനിമ കാണുന്നത്, അങ്ങനെ തോന്നാത്തവരുണ്ടെങ്കില്‍ അവര്‍ക്ക് എന്തോ പ്രശ്നമുണ്ട്. മുകുന്ദനുണ്ണിയുടെ ബയോപ്പിക്ക് വന്നാല്‍ അയാള്‍ രാജ്യം നന്നാക്കുന്നുണ്ടാവും, അയാള്‍ ചിലപ്പോള്‍ സോഷ്യല്‍ സര്‍വീസസ് ഒക്കെ ചെയ്യുന്നുണ്ടാവും. നമ്മള്‍ സക്‌സസിനെ വളരെയധികം റൊമാന്റിസൈസ് ചെയ്യുന്ന ആളുകളാണ്. ഇങ്ങനെയുള്ള ആളുകള്‍ ഇവിടെയുണ്ട്. ദ ക്യു സ്റ്റുഡിയോ സിഗ്നേച്ചറില്‍ മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന്റെ സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക്.

Related Stories

No stories found.
logo
The Cue
www.thecue.in