അപ്പനിലെ പെണ്ണുങ്ങള്‍ |Signature | മജു |Part 2

സിനിമയില്‍ നാല് തരത്തിലുള്ള സ്ത്രീകള്‍ വേണമെന്ന് ഉണ്ടായിരുന്നു. നാല് സ്ത്രീകള്‍ ഒരു വീട്ടില്‍ എന്നു പറയുമ്പോള്‍ ഒരിക്കലും ഒരേ പോലെ ആവരുതെന്ന് വ്യക്തമായിട്ട് പ്ലാനിങ് ഉണ്ടായിരുന്നു. കുട്ടിയമ്മ പഴയ കാലത്തെ പ്രതിനിധീകരിക്കുന്ന ഒരു സ്ത്രീയാണ്. അത്തരം സ്ത്രീകളെ നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ട്. അവര്‍ക്ക് വേറൊന്നും ചെയ്യാനില്ല, അവര്‍ അതില്‍ ലോക്കാണ്. അവര്‍ക്ക് ആകെയുള്ള ഒരിത് എന്ന് പറഞ്ഞാല്‍ ഇനിയുള്ളവര്‍ക്ക് ഇങ്ങനെ വരരുത് എന്നതാണ്. പക്ഷെ, അങ്ങനെ പറയുമ്പോഴും ഇവര്‍് പഠിപ്പിച്ചുക്കൊണ്ടിരിക്കുന്നത് ഇത് തന്നെയാണ്. കുട്ടിയമ്മക്ക് വേറെ ഒരു ഓപ്ഷനില്ല. വിവാഹത്തോടെ ബന്ധം അവസാനിച്ചു എന്ന് വിചാരിക്കുന്നിടത്തോളം കാലം ഇങ്ങനെയുള്ള കുട്ടിയമ്മമാര്‍ തീര്‍ച്ചയായിട്ടും ഉണ്ടാകും.

റോസി അവിടെയാണ് മാറി നില്‍ക്കുന്നത്. റോസി മാറി നില്‍ക്കുന്നതെന്നു വച്ചാല്‍, എനിക്ക് പോകാന്‍ ഒരിടമുണ്ട്. ഇവിടെ ഞാന്‍ ഹാപ്പിയല്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ എന്റെ കൊച്ചിനേയും കൊണ്ട് വീട്ടില്‍ പോയിരിക്കും. ഞാന്‍ നിങ്ങളുടെ ഇത് നോക്കി നില്‍ക്കില്ല എന്ന് പറയുന്ന അവരുടെ ആ ശക്തമായ നിലപാട് അവരുടെ വീട്ടില്‍ കുറേ നല്ല മനുഷ്യര്‍ ഉള്ളതുകൊണ്ടാണ്. ഞാന്‍ എപ്പോഴും ആഗ്രഹിക്കും, ഒരു പെണ്‍കുട്ടിയെ നമ്മള്‍ കല്യാണം കഴിച്ച് വിടുമ്പോള്‍ പറഞ്ഞ് വിടേണ്ട സംഗതി നീ അവര്‍ക്ക് ഇഷ്ടപ്പെട്ട പോലെ ജീവിക്കണം എന്നല്ല. നീ നിന്റെ ഇഷ്ടത്തില്‍ ജീവിക്കുക, എന്ത് അനിഷ്ടം വന്നാലും ചിന്തിക്കേണ്ട പോരുക. ഇവിടെ വന്നിട്ട് ചിന്തിക്കാം എന്നുള്ള രീതിയിലുള്ള വീട്ടുകാര്‍ പലപ്പോഴും വേണമെന്നാണ്. അത്തരത്തില്‍ റോസിയെ അങ്ങനെ ചെയ്തു.

പക്ഷെ മോളി, എല്ലാ സ്ത്രീകളും നന്മമരങ്ങളല്ല. ഇവിടെ കാണിക്കുമ്പോള്‍ തന്നെ മോളിയുടെ സ്വഭാവം പറയുന്നുണ്ട്. പിന്നെ ഒറ്റക്കിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ പറയുന്നുണ്ട് നീ അപ്പന്റെ മോള് തന്നെയാടി എന്ന്. അവളില്‍ ഒരു ഭയങ്കര ഡാര്‍ക്ക് ആയിട്ടുള്ള സ്വഭാവമുണ്ട്. ഒരു ഗ്രേ ഷെയ്ഡുണ്ട്. അപ്പനോട് പറയുന്നുണ്ട്, അപ്പാ എന്ത് ചെയ്തിട്ടാണേലും സ്വത്ത് ഇങ്ങ് തിരിച്ച് മേടിച്ചോണേ എന്ന്. അവള്‍ക്കറിയാം എന്താണ് അകത്ത് സംഭവിക്കാന്‍ പോകുന്നതെന്ന്. അതറിഞ്ഞുകൊണ്ടാണ് അവള്‍ ഒരു മണിയറയിലേക്ക് ആളെ കൊണ്ടുപോകുന്നതുപോലെ കയ്യില്‍ പിടിച്ച് കൊണ്ടുവന്ന് ആളെ കയറ്റി വിടുന്നതൊക്കെ. അത്തരത്തിലുള്ള ഒരു ഗ്രേ ഷെയ്ഡുള്ള കഥാപാത്രം തന്നെയാണ് മോളി.

ഷീലയിലേക്ക് വരുമ്പോള്‍, ഷീലയുടെ കഥാപാത്രം അലന്‍ ചേട്ടന്‍ വായിച്ചിട്ട് രാധികയോട് പറഞ്ഞ ഒരു കാര്യമുണ്ട്. ഒരുതരം കടലാണ് നിങ്ങളുടെ കഥാപാത്രം. പുറമേ നിന്ന് നോക്കുമ്പോള്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും തോന്നുന്നില്ല. പക്ഷെ, അകത്ത് ഭയങ്കരമാണ്. അതായത്, അവരുടെ കഥാപാത്രം ഇങ്ങോട്ടേക്ക് വരുന്നത് ഇയാളോടുള്ള പ്രതികാരവുമായിട്ടാണ്. എന്നുവച്ചാല്‍ അവര്‍ക്ക് ഒന്നും ചെയ്യാനുള്ള കഴിവില്ല. എന്നാല്‍ അത് മുഖത്ത് കാണിക്കാന്‍ പറ്റില്ല. ഇയാളോട് കഠിനമായ വെറുപ്പുണ്ട്. പക്ഷെ, ചിരി മുഖത്ത് കൊണ്ടുവരേണ്ടതുണ്ട്. വീട്ടുകാരോട് ഭയങ്കര ഇഷ്ടമുണ്ട്. പക്ഷെ, ആ ഇഷ്ടം പുറത്ത് കാണിക്കാന്‍ പറ്റില്ല. എന്താണോ മനസിലുള്ളത് എന്നാല്‍ അതിന്റെ ഓപ്പോസിറ്റ് മുഖത്ത് കാണിക്കണം. അത്തരത്തില്‍ ഏറ്റവും സങ്കീര്‍ണമായ കഥാപാത്രം ഇതാണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് എക്സ്പീരിയന്‍സുള്ള ഒരാളെ വച്ചാലോ എന്ന് ആലോചിച്ചുട്ടുണ്ട്. പിന്നെ പ്രഡിക്റ്റബിള്‍ ആയി പോയാലോ എന്നുള്ള പേടികൊണ്ട് പുതിയ ഒരാളിലേക്ക് പോവുകയായിരുന്നുവെന്ന് മജു പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in