'തല്ലുമാലയിൽ റിയലിസ്റ്റിക് ആയിട്ടൊന്നുമില്ല'; കല്യാണി പ്രിയദർശൻ

തല്ലുമാല ഒരു റിയാലിസ്റ്റിക്ക് സിനിമയല്ലെന്ന് കല്യാണി പ്രിയദർശൻ. തല്ലുമാലയിൽ സീരിയസായിട്ടൊന്നും ഇല്ലെന്നും കല്യാണി പ്രിയദർശൻ ദ ക്യു ഷോ ടൈമിൽ പറഞ്ഞു. തല്ലുമാലയിലെ ഇടിയിലും, ഡയലോഗുകളിലും, കോസ്‌റ്റ്യൂംസിലും ഒരു സ്റ്റൈൽ ഉണ്ടെന്നും അതെല്ലാം കൃത്യമായി ഒരുക്കി കഥ പറയുന്ന ഖാലിദ് റഹ്മാന്റെ വിഷൻ ഭയങ്കര രസകരമാണെന്നും കല്യാണി പ്രിയദർശൻ കൂട്ടിച്ചേർത്തു.

കല്യാണി പ്രിയദർശൻ പറഞ്ഞത്

കുറെ നാളായി തല്ലുമാല പോലെയൊരു സിനിമ വന്നിട്ട്. അത് തന്നെയായിരുന്നു തല്ലുമാലയുടെ റിഫ്രഷിംഗ്‌ ഫാക്റ്റർ. എന്നോട് കഥ പറഞ്ഞ രീതിയും വളരെ വ്യത്യസ്തമായിരുന്നു. സത്യം പറഞ്ഞാൽ എനിക്ക് അത് ഡിസ്ക്രൈബ് ചെയ്യാൻ അറിയില്ല. ഖാലിദ് റഹ്മാന്റെ വിഷൻ ഭയങ്കര രസകരമാണ്. ഈ സിനിമയിൽ റിയലിസ്റ്റിക് ആയിട്ടൊന്നുമില്ല.

ഇപ്പോഴാണെങ്കിൽ റിയലിസത്തിലോട്ടാണ് സിനിമയുടെ ട്രെൻഡ് പോയികൊണ്ട് ഇരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സിനിമ റിയാലിസ്റ്റിക്ക് ആയിട്ടുള്ളതിനെയെല്ലാം പൊളിച്ചെഴുതാനാണ് ശ്രമിക്കുന്നത്. തല്ലുമാലയിൽ സീരിയസായിട്ട് എടുക്കാൻ ഒന്നുമില്ല. ഡയലോഗ്സ് ആണെങ്കിലും കോസ്‌റ്റ്യൂംസ് ആണെങ്കിലും അങ്ങനെ തന്നെയാണ്. തല്ലുമാലയിലെ ഇടിയിലും ഒരു സ്റ്റൈലുണ്ട്. ഇതിൽ റിയലിസ്റ്റിക്ക് ആയിട്ടുള്ള ഇടിയില്ല. എനിക്ക് ഇതെല്ലം ഭയങ്കര രസകരമായി തോന്നി.

logo
The Cue
www.thecue.in