ഇതുവരെ മലയാള സിനിമയിൽ ചർച്ച ചെയ്യാത്ത വിഷയമാണ് 'മഹാവീര്യർ' പറയുന്നതെന്ന് നിവിൻ പോളി. പുതിയ കാലത്തെ പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് ഒരു പുതിയ ദൃശ്യാനുഭവം നൽകുന്ന സിനിമയായിരിക്കും 'മഹാവീര്യർ' എന്നും നിവിൻ പോളി ദ ക്യു ഷോ ടൈമിൽ പറഞ്ഞു.
നിവിൻ പോളി പറഞ്ഞത്
എല്ലാവരും പുതിയ സിനിമ അന്വേഷിച്ചുകൊണ്ട് ഇരിക്കുന്ന സമയമാണ്. കൊവിഡ് സമയത്ത് എല്ലാവരും ഒ ടി ടിയിൽ സിനിമകൾ കണ്ട് സ്ഥിരം കാണുന്ന ഗ്രാഫുകളുള്ള സിനിമകളിൽ നിന്ന് എന്തെങ്കിലും പുതിയത് കാണണമെന്ന് ആവശ്യപ്പെടുന്ന സമയം കൂടിയാണിത്. എനിക്ക് തോന്നുന്നത് 'മഹാവീര്യർ' വരുന്നത് കൃത്യ സമയത്താണെന്നാണ്. വളരെ പുതുമയേറിയ ഒരു സിനിമയായിരിക്കും. സിനിമയുടെ സ്ക്രിപ്റ്റും ആ രീതിയിലാണ് ചെയ്തിട്ടുള്ളത്.
ഇതുവരെ വരാത്തതും ചർച്ച ചെയ്യേണ്ടതുമായ ഒരു വിഷയമാണ് 'മഹാവീര്യർ' പറയുന്നത്. പുതിയൊരു ദൃശ്യാനുഭവമായിരിക്കും എന്നത് പോലെ തിയേറ്റർ എക്സ്പീരിയൻസ് ഗ്യാരണ്ടീ ചെയ്യുന്ന സിനിമ കൂടിയായിരിക്കും 'മഹാവീര്യർ'. ആളുകളുടെ അഭിരുചികൾ മാറിക്കൊണ്ടിരിക്കുന്ന സമയത്ത് ഒരു പുതിയ മലയാള സിനിമയായി 'മഹാവീര്യർ' വരുന്നതിൽ സന്തോഷമുണ്ട്.