സിനിമയിൽ വന്ന കാലം മുതലേ എന്റെ ആദ്യ സിനിമയ്ക്ക് വേണ്ടി ശ്രമിച്ചുക്കൊണ്ടിരിക്കുകയായിരുന്നു; ദിലീഷ് പോത്തൻ

സിനിമയിൽ വന്ന കാലം മുതലേ എന്റെ ആദ്യ സിനിമയ്ക്ക് വേണ്ടി ശ്രമിച്ചുക്കൊണ്ടിരിക്കുകയായിരുന്നു; ദിലീഷ് പോത്തൻ

ആഗ്രഹം ഉണ്ടായതുകൊണ്ട് മാത്രം സിനിമ സംഭവിക്കണമെന്ന് നിർബന്ധമില്ലെന്ന് ദിലീഷ് പോത്തൻ. താൻ സിനിമയിൽ വന്ന കാലം മുതലേ ആദ്യ സിനിമയ്ക്ക് വേണ്ടി ശ്രമിച്ചുക്കൊണ്ടിരിക്കുകയായിരുന്നുവെന്നും അത് സാധിക്കാൻ ഒരുപാട് വർഷമെടുത്തുവെന്നും ദിലീഷ് പോത്തൻ പറഞ്ഞു. ദ ക്യു ഷോ ടൈമിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ദിലീഷ് പോത്തന്റെ വാക്കുകൾ

ഒരു സിനിമ സംവിധാനം ചെയ്യുവാൻ ഒരുപാട് സാഹചര്യങ്ങൾ ഒത്തുവരേണ്ടതുണ്ട്. നമ്മുക്ക് ആഗ്രഹം ഉണ്ടായതുകൊണ്ട് സിനിമ സംഭവിക്കണമെന്ന് നിർബന്ധമില്ലായെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ സിനിമയിൽ വന്ന കാലം മുതലേ എന്റെ ആദ്യ സിനിമയ്ക്ക് വേണ്ടി ശ്രമിച്ചുക്കൊണ്ടിരുന്നിരുന്ന ആളാണ്. അത് സാധിക്കാൻ കുറെ വർഷമെടുത്തു എന്നുള്ളതാണ് അതിന്റെ യാഥാർഥ്യം. എനിക്കും കുറച്ചുകൂടെ നേരത്തെ ചെയ്യണമെന്നുണ്ടായിരുന്നു പക്ഷെ സാധിച്ചില്ല. അത് സാധിക്കാതിരുന്നത് എനിക്കും ഇഷ്ടപ്പെടുന്ന സിനിമയിലേക്ക് എത്തിപ്പെടാൻ കഴിയാത്തതുകൊണ്ടാണ്.

ഞാൻ ഭയങ്കരമായി സിനിമകൾ കാണുന്ന ഒരാളല്ല. മുൻപ് കുറച്ചുകൂടെ സിനിമകൾ കണ്ടിരുന്നു. പലരും നല്ലതാണെന്ന് പറയുന്ന സിനിമകളൊക്കെ മാത്രമാണ് എനിക്ക് കാണാൻ കഴിയുന്നുള്ളു. ഞാൻ ടെക്‌നിക്കലി അല്ലെങ്കിൽ ആർട്ട് ഫോമിൽ ഭയങ്കര അപ്‌ഡേറ്റഡ് ആയ ഒരാളാണെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ കുറച്ചുകൂടെ അപ്‌ഡേറ്റഡാകുവാൻ ശ്രമിക്കുന്നത് സൊസൈറ്റിയുമായിട്ടാണ്. കുറച്ചുകൂടെ ആളുകളെ പരിചയപ്പെടുന്നതിലും, അവരോട് സംസാരിക്കുന്നതിലുമെല്ലാമാണ് എനിക്ക് രസം തോന്നിയിട്ടുള്ളത്. എന്റേതായ അത്തരം കാര്യങ്ങളിൽ എക്‌സ്‌പ്ലോർ ചെയ്യാനാണ് എനിക്ക് കൂടുതലിഷ്ടം.

Related Stories

No stories found.
logo
The Cue
www.thecue.in