SHOW TIME
റീൽസ് എടുക്കുമ്പോൾ കളിയാക്കിയവരുണ്ട്, ബോഡിഷേയ്മിങ് കമന്റുകൾ വായിച്ച് കരഞ്ഞിട്ടുണ്ട്: അഖില ഭാർഗവൻ അഭിമുഖം
ബോഡിഷേയ്മിങ് കമന്റുകൾ എന്നെ നന്നായി ബാധിച്ചിട്ടുണ്ട്. ഞാൻ ഇടുന്ന ഡ്രസ്സിന്റെ കാര്യത്തിലെല്ലാം ഇതെന്നെ ബാധിച്ചിട്ടുണ്ട്. എന്നെക്കുറിച്ച് വരുന്ന കമന്റുകൾ വായിച്ചിരുന്ന് ഞാൻ കരഞ്ഞിട്ടുണ്ട്. റീൽസ് എടുക്കുമ്പോൾ കളിയാക്കിയവരുണ്ട്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഞാൻ പൂജ ചേച്ചിയോട് പറഞ്ഞു, 'ദേ നോക്ക്യേ നമ്മടെ പടത്തിൽ മൊത്തം പെണ്ണുങ്ങളാ!'. ഞാനും പൂജ ചേച്ചിയും സിദ്ധാർത്ഥ് ഏട്ടനുമുള്ള ആ സീൻ എടുക്കാൻ ഞങ്ങൾ വെയ്റ്റിംഗ് ആയിരുന്നു. ഞാൻ മൈക്രോബിയളോജിസ്റ്റ് ആണെന്ന് എല്ലാവരും അറിയുന്നത് പടം തീരാൻ ആയപ്പോഴാണ്. ഇന്ദ്രൻസ് ഏട്ടനെ നേരിൽ കാണണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. അഖില ഭാർഗവൻ ക്യു സ്റ്റുഡിയോയിൽ.