ലോകത്തിന്റെ കല്‍ക്കരിപ്പാടമായ ഇന്ത്യ പ്രതിസന്ധിയിലായത് എങ്ങനെ

നമ്മുടെ വീടുകളിലെത്തുന്ന വൈദ്യുതോര്‍ജ്ജത്തില്‍ വലിയ ഭാഗവും ഡാമുകളില്‍ പ്രവര്‍ത്തിക്കുന്ന ജല വൈദ്യുത പദ്ധതികളില്‍ നിന്നാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ രാജ്യത്തെ വൈദ്യുതോര്‍ജ്ജത്തിന്റെ 66 ശതമാനവും ഉത്പാദിപ്പിക്കപ്പെടുന്നത് കല്‍ക്കരി ഇന്ധനമായി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന താപ വൈദ്യുത നിലയങ്ങളില്‍ നിന്നാണ്. ബാക്കി മാത്രമാണ് സോളാര്‍, വിന്‍ഡ്, ജല വൈദ്യുത നിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. ലോകത്തെ നാലാമത്തെ വലിയ കല്‍ക്കരി ശേഖരമുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തെ രണ്ടാമത്തെ കല്‍ക്കരി ഉത്പാദകരും ഉപയോക്താവുമാണ് ഇന്ത്യ. ഇറക്കുമതിയിലും രണ്ടാം സ്ഥാനത്തുള്ള രാജ്യം. എന്നിട്ടും എന്തുകൊണ്ട് ഇന്ത്യയില്‍ കല്‍ക്കരി ക്ഷാമമുണ്ടായി.

Related Stories

No stories found.
logo
The Cue
www.thecue.in