ആരാണ് കോണ്‍ഗ്രസിനെ രക്ഷിക്കാനെത്തിയ പ്രശാന്ത് കിഷോര്‍

കഴിഞ്ഞ കുറച്ച് കാലങ്ങളായി വാര്‍ത്തകളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് പ്രശാന്ത് കിഷോര്‍. ഏറ്റവും ഒടുവില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാനുള്ള നിര്‍ദേശങ്ങളുമായി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി എന്ന വാര്‍ത്തയിലാണ് ഈ പേര് ഉയര്‍ന്നു കേട്ടത്.

മാധ്യമങ്ങളുടെ പുകഴ്ത്തി പാടലുകള്‍ക്കപ്പുറം സത്യത്തില്‍ ആരാണീ പ്രശാന്ത് കിഷോര്‍. അയാള്‍ വന്നാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടുമോ. അങ്ങനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ തന്റെ കഴിവ് കൊണ്ട് ഉയര്‍ത്തിക്കൊണ്ടു വരാന്‍ മാത്രം പോന്ന എന്ത് സ്ട്രാറ്റജിയാണ് അയാള്‍ ഉപയോഗിക്കുന്നത്?

logo
The Cue
www.thecue.in