ആരാണ് ഇലോണ്‍ മസ്‌ക്; മാധ്യമങ്ങള്‍ പറയാത്ത കഥകള്‍

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഫോളോവേഴ്‌സ് ഉള്ള ഒരു ബില്യണയര്‍. ഹണ്‍ഡ്രട് അവേഴ്‌സ് വര്‍ക്ക് പെര്‍ വീക്ക് എന്ന തന്റെ തൊഴിലിനോടും കരിയറിനോടുമുള്ള പാഷന്‍ കൊണ്ട് പ്രശസ്തന്‍. ലോകം അറിയപ്പെടുന്ന മോട്ടിവേഷണല്‍ സ്പീക്കര്‍, സക്‌സസ്ഫുള്‍ ബിസിനസ്മാന്‍. ലാഭം മാത്രം നോക്കി ബിസിനസ് നടത്തുന്ന കോടീശ്വരന്‍മാര്‍ക്കിടയില്‍ ലോകത്തിന്റെ ഭാവിയെ പറ്റിയും ആകുലനായ ബിസിനസുകാരന്‍. ഒന്നുമില്ലായ്മയില്‍ നിന്ന് ലോകത്തിന്റെ നന്മയ്ക്കായി തന്റെ സാമ്രാജ്യം കെട്ടിപ്പടുത്ത ക്രാന്തദര്‍ശിയായ സംരംഭകന്‍.

ഇതൊക്കെയാണ് മസ്‌കിനെ സാധാരണക്കാര്‍ക്ക് അടക്കം പ്രിയങ്കരനായ ശതകോടീശ്വരനാക്കി മാറ്റിയ പ്രധാന ഘടകങ്ങള്‍. എന്നാല്‍ ഈ കഥകളൊക്കെ സത്യമാണോ? അതോ തന്നിലേക്കും തന്റെ സംരംഭങ്ങളിലേക്കും പബ്ലിക്കിന്റെ ശ്രദ്ധ ആകര്‍ഷിക്കാനായി ബുദ്ധിമാനായ ഒരു ബിസിനസുകാരന്‍ നിര്‍മ്മിച്ചെടുത്ത തന്ത്രപരമായ കെട്ടുകഥകളോ?

ആരാണ് ശരിക്കും ഈ ഇലോണ്‍ മസ്‌ക്?

നുണകളില്‍ തന്റെ ജീവിതവും കരിയറും കെട്ടിപ്പടുത്ത ഒരാളാണോ. അതോ അയാള്‍ അവകാശപ്പെടുന്നത് പോലെ ഒന്നുമില്ലായിമയില്‍ നിന്ന് ഉയര്‍ന്നുവന്ന സാധാരണക്കാരനായ ഒരു സംരംഭകനായിരുന്നോ. തന്റെ ബിസിനസുകളുടെ പരസ്യത്തിനായി ചില്ലി പൈസ ചിലവഴിക്കാതെ അയാള്‍ സ്വയം ഒരു പരസ്യമായി മാറിയത് എങ്ങനെയാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് ലോകം കീഴടക്കിയ ശതകോടീശ്വരന്‍ എന്ന ആ പരസ്യം, അത് സ്വാഭാവികമായി ഉണ്ടായതാണോ അതോ ഉണ്ടാക്കിയെടുത്തതാണോ.

പറഞ്ഞുവരുമ്പോള്‍ ഒരേസമയം നായകനും അതേസമയം വില്ലനുമായ, തന്നെയും തന്റെ പ്രൊഡക്ടിനെയും എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്നതിനെ പറ്റി വ്യക്തമായ ധാരണയുള്ള, മനുഷ്യരുടെ ഇമോഷനെ എങ്ങനെ പ്രോഫിറ്റ് ആക്കിമാറ്റാമെന്ന് അറിയുന്ന, ലോകത്തെ ഏറ്റവും തന്ത്രശാലിയായ ബിസിനസുകാരില്‍ ഒരാളുടെ പേരാണ് ഇലോണ്‍ മസ്‌ക്.

Related Stories

No stories found.
logo
The Cue
www.thecue.in