റൊണാൾഡീഞ്ഞോ; കാലുകളിൽ മാജിക് ഒളിപ്പിച്ച ബ്രസീലിയൻ ഇതിഹാസം

മുഖത്ത് ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയും കാലുകളിൽ കാട്ടാറിന്റെ വന്യതയുമായി കാല്പന്തുമൈതാനങ്ങളെ ഒരു പതിറ്റാണ്ടിലേറെക്കാലം ത്രസിപ്പിച്ച ബ്രസീലിയൻ ഇതിഹാസം. ശൂന്യതയിൽ നിന്ന് ഗോൾമഴ പെയ്യിക്കുന്ന, മൈതാനങ്ങളെ ഡ്രിബിളിംഗുകളുടെ പൂരപ്പറമ്പാക്കി മാറ്റിയ, ഗ്യാലറികളിൽ ആവേശക്കടലിരമ്പങ്ങൾ തീർത്ത, ഏത് സമ്മർദ്ദത്തിലും ആടിയുലയാത്തൊരു മഹേന്ദ്രജാലക്കാരൻ. ജനന സർട്ടിഫിക്കറ്റിൽ അയാളുടെ പേര് റൊണാൾഡോ ഡേ അസ്സിസ് മൊറെയ്റ എന്നായിരുന്നു. എന്നാൽ ഫുട്ബോൾ ലോകത്തിന് അയാൾ റൊണാൾഡീഞ്ഞോ ആയിരുന്നു. ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട ഡീഞ്ഞോയും.

കളിക്കളത്തിൽ പന്തടക്കത്തിന്റെ മറുപേര് കൂടിയായിരുന്നു റൊണാൾഡീഞ്ഞോ. ആ കാലുകളിൽ എത്ര അനുസരണയോടെ പന്ത് ചേർന്ന് നിൽക്കുന്നതെന്ന് എതിരാളികൾ പോലും മൂക്കത്ത് വിരൽ വെച്ചിരുന്ന കാലം. അത്ര അനായാസമായിട്ടായിരുന്നു അയാൾ എതിരാളികളെ കബളിപ്പിച്ചിരുന്നത്. പന്ത് കൈവിട്ടുപോകുമ്പോഴും അടി പാഴാക്കുമ്പോഴും ഒരു ഫ്രസ്ട്രേഷനുമില്ലാതെ അത്രയും മനോഹരമായാണയാൾ ചിരിച്ചിരുന്നത്. പറഞ്ഞുവരുമ്പോൾ കാൽപന്തിനെ പ്രണയിക്കുന്ന ലോകത്തിന്റെ ഏത് കോണിലുള്ള മനുഷ്യരുടെയും ഹൃദയങ്ങളിൽ നിറപുഞ്ചിരിയുമായി നിറഞ്ഞുനിൽക്കുന്ന, കളിക്കളത്തിലെ സൗമ്യയതയുടെ മറുപേരുകൂടിയാണ് റൊണാൾഡീഞ്ഞോ.

Related Stories

No stories found.
logo
The Cue
www.thecue.in