ഇന്ത്യയുടെ പാൽക്കാരൻ; ​വർ​ഗീസ് കുര്യന്റെ ധവളവിപ്ലവം

ലോകത്തെ ഏറ്റവും അധികം പാലുത്പാദിപ്പിക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. ആ​ഗോള പാൽ ഉത്പാദനത്തിലെ 23 ശതമാനത്തോളമാണ് ഇന്ത്യയുടെ പങ്ക്. അങ്ങനെയുള്ള നമ്മുടെ രാജ്യത്ത് പാലുത്പാദനത്തിന്റെ കാര്യത്തിലും പാലിൽ നിന്ന് നിർമ്മിക്കുന്ന പ്രൊഡക്ട്സിന്റെ കാര്യത്തിലും മുന്നിൽ‌ നിൽക്കുന്ന ഒരു ബ്രാന്റുണ്ട്, അമുൽ. ​ഗുജറാത്തിലെ ആനന്ദ് എന്ന സ്ഥലത്ത് നിന്ന് പ്രവർത്തനം തുടങ്ങിയ അമുൽ‌ വളർന്ന് കയറിയത് ഇന്ത്യയുടെ ചരിത്രത്തിലേക്കായിരുന്നു. ആ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് ജൻമം കൊണ്ട് കോഴിക്കോട്ടുകാരനായിരുന്ന ഒരു മലയാളി എഞ്ചിനീയറായിരുന്നു. പേര് വർ​ഗീസ് കുര്യൻ.

വർ​ഗീസ് കുര്യന്റെ നേതൃത്വത്തിൽ ആനന്ദ് മിൽക്ക് യൂണിയൻ‌ ലിമിറ്റഡ് എന്ന അമുൽ നടത്തിയ വിജയ​ഗാഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു പിന്നീട് കേരളത്തിൽ മിൽമ പ്രസ്ഥാനം ഉദയം കൊണ്ടത്. പറഞ്ഞുവരുമ്പോൾ വർ​ഗീസ് കുര്യൻ എന്ന ക്രാന്തദർശിയായ മനുഷ്യന്റെ ചരിത്രം ഇന്ത്യയുടെ ധവളവിപ്ലവത്തിന്റെ ചരിത്രം കൂടിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in