വീടില്ല, അഭയം തന്നത് ക്രിസ്ത്യന്‍ കുടുംബം

വീടില്ല, അഭയം തന്നത് ക്രിസ്ത്യന്‍ കുടുംബം

അറുപത് വയസായ സുലേഖ കൊച്ചിയിലെ പാലാരിവട്ടത്ത് വഴിയരികില്‍ നെയ്‌ച്ചോറും ഊണും വിറ്റ് ജീവിക്കുകയാണ്. കൊവിഡ് വന്നതോടെ വീട്ട് ജോലിക്ക് പോകാന്‍ കഴിയാതെ വന്നതോടെയാണ് സുലേഖ പാലാരിവട്ടത്ത് വഴിയരികില്‍ ജീവിക്കാനായി കച്ചവടത്തിന് ഇറങ്ങിയത്.

സ്വന്തമായി വീടില്ലാത്ത സുലേഖയെ അഞ്ച് വര്‍ഷമായി ഒരു ക്രിസ്ത്യന്‍ കുടുംബമാണ് സംരക്ഷിക്കുന്നത്. ലൈഫ് മിഷനില്‍ വീടിന് ശ്രമിച്ചിരുന്നെങ്കിലും സ്ഥലമില്ലാത്തതിനാല്‍ ഇതുവരെ വീട് ലഭിച്ചിട്ടില്ല. ചില ദിവസങ്ങളില്‍ വൈകിട്ട് ആറു മണിവരെ ഇരുന്നാലും ഭക്ഷണപൊതികള്‍ തീരാറില്ലെന്ന് സുലേഖ പറയുന്നു.

കുറേ നേരം റോഡില്‍ നില്‍ക്കേണ്ടി വരുമ്പോള്‍ കാല്‍മുട്ടിന് വേദന വരുന്നത് ഒരു പ്രയാസമാണ്. വഴിയരികില്‍ ശുചിമുറികള്‍ ഇല്ലാത്തതിനാല്‍ വൈകുന്നേരം വരെ ദാഹിച്ചാലും വെള്ളം കുടിക്കാതെയാണ് നില്‍ക്കുന്നതെന്നും സുലേഖ.

Related Stories

No stories found.
logo
The Cue
www.thecue.in