‘ചിത്രം കണ്ട പലരും സ്വന്തം അച്ഛനെ ഓര്‍മ്മ വന്നുവെന്ന് വിളിച്ചു പറഞ്ഞു’ ; ഫസ്റ്റ് ലവ് മാത്രമല്ല ‘ഓര്‍മയില്‍ ഒരു ശിശിര’മെന്ന് അനശ്വര

വിവേക് ആര്യന്‍ സംവിധാനം ചെയ്യുന്ന ‘ഓര്‍മ്മയില്‍ ഒരു ശിശിരം’ എന്ന ചിത്രം പറയുന്നത് ഫസ്റ്റ് ലവ് മാത്രമല്ല എന്ന് ചിത്രത്തിലെ നായിക അനശ്വര പൊന്നമ്പത്ത്. 2006 കാലഘട്ടത്തിലെ പ്ലസ്ടു ലൈഫിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം സൗഹൃദം, മാതാപിതാക്കളുമായിട്ടുള്ള ബന്ധവും സ്‌നേഹവുമെല്ലാം കൈകാര്യം ചെയ്യുന്ന ചിത്രമാണെന്ന് അനശ്വര പറഞ്ഞു.

ചിത്രം കണ്ട് ഒരുപാട് പേര്‍ വിളിച്ച് നല്ല അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. ചിത്രത്തിലെ അച്ഛന്‍-മകന്‍ ബന്ധമെല്ലാം പലര്‍ക്കും റിലേറ്റ് ചെയ്യാന്‍ കഴിയുന്നതാണ്. അത് കാണുമ്പോള്‍ സ്വന്തം അച്ഛനെ ഓര്‍മ്മ വന്നു എന്നെല്ലാം പലരും പറയുന്നു. ചിത്രം സ്വന്തം നാടായ തലശ്ശേരിയില്‍ ചിത്രീകരിച്ചിരിക്കുന്നതിനാല്‍ സ്വന്തം സ്‌കൂള്‍ ലൈഫുമായും റിലേറ്റ് ചെയ്യാനായെന്നും അനശ്വര പറഞ്ഞു.

ദീപക് പറമ്പോലാണ് ചിത്രത്തിലെ നായകന്‍, ജീത്തു ജോസഫിന്റെ സഹസംവിധായകനായ വിവേക് ആര്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൂമുത്തോളെ എന്ന പാട്ടിലൂടെ ഹിറ്റ് ചാര്‍ട്ടിലെത്തിയ ജോസഫിന്റെ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. കെയര്‍ ഓഫ് സൈറാ ബാനു, സണ്‍ഡേ ഹോളിഡേ, ബി ടെക് എന്നീ വിജയചിത്രങ്ങളൊരുക്കിയ മാക്ട്രോ പിക്ചേഴ്സാണ് ഓര്‍മ്മയില്‍ ഒരു ശിശിരം നിര്‍മ്മിച്ചിരിക്കുന്നത്. എല്‍ദോ മാത്യു, ജെയിംസ് സാം എന്നീ പുതുമുഖങ്ങളും പ്രധാന റോളിലുണ്ട്. ഇര്‍ഷാദ്,അശോകന്‍,അലന്‍സിയര്‍,മാലാ പാര്‍വതി,സുധീര്‍ കരമന എന്നിവരും ചിത്രത്തിലുണ്ട്. വിഷ്ണുരാജിന്റേതാണ് കഥ. ബികെ ഹരിനാരായണനാണ് ഗാനരചന. അരുണ്‍ ജെയിംസാണ് ക്യാമറ.

Related Stories

No stories found.
logo
The Cue
www.thecue.in