ഞാനും ലാലേട്ടനും ചെയ്തതിൽ വെച്ച് വേറിട്ട ജോണറിലുള്ള സിനിമയാണ് ബ്രോഡാഡി; പൃഥ്വിരാജ്

സംവിധാനം ചെയ്തതും ചെയ്യാനിരിക്കുന്നതുമായ സിനിമകളിലെ ജോണറിൽ നിന്നും വിപരീത സ്വഭാവമുള്ള ജോണറാണ് ബ്രോ ഡാഡിയുടേതെന്ന് നടൻ പൃഥ്വിരാജ്. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമ സംവിധാനം ചെയ്യാം എന്ന രീതിയിലല്ല കരിയർ പ്ലാൻ ചെയ്യുന്നത്. എപ്പോഴെങ്കിലും താത്പര്യമുള്ള സിനിമ വന്നാൽ സംവിധാനം ചെയ്യും. അങ്ങനെ എത്തിച്ചേർന്ന സിനിമയാണ് ബ്രോഡാഡി. ഞാനും ലാലേട്ടനും ഇതുവരെ ചെയ്തതിലും ഇനി ചെയ്യാനിരിക്കുന്നതിലും വെച്ച് വേറിട്ട ജോണറിലുള്ള സിനിമയാണ് ബ്രോഡാഡിയെന്ന് പൃഥ്വിരാജ് ദ ക്യു അഭിമുഖത്തിൽ പറഞ്ഞു.

പൃഥ്വിരാജ് അഭിമുഖത്തിൽ പറഞ്ഞത്

ഞാനിപ്പോഴും ഒരു ആക്റ്ററാണ്. വല്ലപ്പോഴും ഒരു സിനിമ ചെയ്തേക്കാം എന്ന് ചിന്തിക്കുന്ന ഒരു ഫിലിം മേക്കറാണ്. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമ സംവിധാനം ചെയ്യാം എന്ന രീതിയിലല്ല കരിയർ പ്ലാൻ ചെയ്യുന്നത്. എപ്പോഴെങ്കിലും താത്പര്യമുള്ള സിനിമ വന്നാൽ സംവിധാനം ചെയ്യും. അങ്ങനെ എത്തിച്ചേർന്ന സിനിമയാണ് ബ്രോഡാഡി. ഒരു സംവിധായകനെയോ നിർമ്മാതാവിനെയോ തീരുമാനിച്ചിട്ടില്ലാത്ത സ്റ്റേജിലായിരുന്നു ബ്രോഡാഡിയുടെ തിരക്കഥ ഞാൻ വായിക്കുന്നത്. സിനിമ നിർമ്മിക്കാമെന്നായിരുന്നു ആദ്യം പറഞ്ഞത്. ഞാൻ സംവിധാനം ചെയ്ത ആദ്യത്തെ സിനിമയും സംവിധാനം ചെയ്യുവാൻ തീരുമാനിച്ചിരുന്ന സിനിമയിൽ നിന്നും വേറിട്ട് നിൽക്കുന്ന സിനിമയാണ് ബ്രോഡാഡി. ആ സിനിമകളിൽ നിന്നും തികച്ചും വിപരീതമായ മേക്കിങ് ശൈലിയാണ് ബ്രോഡാഡിയുടേത്. ഞാനും ലാലേട്ടനും ഇതുവരെ ചെയ്തതിലും ഇനി ചെയ്യാനിരിക്കുന്നതിലും വെച്ച് വേറിട്ട ജോണറിലുള്ള സിനിമയാണ് ബ്രോഡാഡി.

പൃഥ്വിരാജ് സുകുമാരന്‍ നായകനായ ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലര്‍ കോള്‍ഡ് കേസ് ജൂൺ മുപ്പതിന് ആമസോൺ പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യും. തനു ബാലക്ക് സംവിധാനം ചെയ്യുന്ന 'കോൾഡ് കേസി'ൽ അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി.സത്യജിത്തിന്റെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. ശ്രീനാഥ് വി. നാഥ് ആണ് തിരക്കഥ. അരുവി ഫെയിം അദിതി ബാലനാണ് നായിക.

Related Stories

No stories found.
logo
The Cue
www.thecue.in