കൊവിഡിനെ കൈകൊട്ടി തുരത്താന്‍ പിണറായി ചരിതം തിരുവാതിര

ആരോഗ്യമന്ത്രി ആള്‍ക്കൂട്ടം അമ്പതിലൊതുങ്ങണമെന്ന് പറയുന്ന അതേ ദിവസം തിര്വന്തോരത്തെന്താ തിരുവാതിരക്ക് അഞ്ഞൂറ്റിരണ്ടെന്ന് ചോദിക്കരുത്. തിര്വോന്തോരവും തിരുവാതിരയും ചുറ്റും നാട്ടി നിര്‍ത്തിയ ചെങ്കൊടിയും കണ്ടാല്‍ ഒമിക്രോണ്‍ റെഡ് സല്യൂട്ടടിച്ച് തിരിഞ്ഞോടും.

കയ്യകലത്തില്‍ നില്‍ക്കാം കൊവിഡിനെ കേരളം കടത്താമെന്നൊക്കെ പിണറായി സര്‍ക്കാര്‍ പറയുമ്പോള്‍ മെഗാ വട്ടത്തില്‍ കൈകൊട്ടിക്കളിച്ച് കൊവിഡിനെ തുരത്തുന്നവരെ നമ്മള്‍ പരിഹസിക്കരുത്.

The Cue
www.thecue.in