നേപ്പാളില്‍ എന്തുകൊണ്ട് ഇത്രയേറെ വിമാനാപകടങ്ങള്‍ ?

നേപ്പാളിന്റെ ആഭ്യന്തര വിമാന സർവീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമാണ് കഴിഞ്ഞ ദിവസം പൊഖ്‌റയിൽ സംഭവിച്ചത്. 68 യാത്രക്കാരും 4 ജീവനക്കാരുമടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 5 ഇന്ത്യാക്കാരുൾപ്പെടെ 68ഓളം പേർ മരണപ്പെട്ടതായി റിപ്പോർട് ചെയ്തിട്ടുണ്ട്. ജനുവരി 15 ന് രാവിലെ പത്തരയോടെ കാഠ്മണ്ഡുവിലെ ത്രിഭുവൻ ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് പൊഖ്റയിലേക്ക് പുറപ്പെട്ട യതി എയർലൈൻസിന്റെ ATR-72 വിമാനമാണ് അപകടത്തിൽ പെട്ടത്.

ആകാശത്തു വെച്ച് നിയന്ത്രണം നഷ്ട്ടമായ വിമാനം സേതി നദിതീരത്ത് തകർന്നു വീണ ശേഷം കത്തിയമരുകയായിരുന്നു. നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി നൽകിയ വിവരമനുസരിച്ചു അപകടം നടന്ന സമയത്ത് തെളിഞ്ഞ കാലാവസ്ഥയാണുണ്ടായിരുന്നത്.

ഒപ്പം,അപകടത്തിൽപ്പെട്ട വിമാനത്തിന് പതിനഞ്ചു വർഷത്തോളം പഴക്കമുണ്ടെന്ന് യതി എയർലൈൻസ് സ്ഥിതീകരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ യന്ത്രത്തകരാറുകളോ പൈലറ്റിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയോ മൂലമാണ് അപകടം നടന്നതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടത്തിന് തൊട്ടു മുൻപ് യാത്രക്കാരിലൊരാൾ എടുത്ത വീഡിയോയും സമീപവാസികൾ എടുത്ത വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ വിമാനം ഇടതു വശത്തേക്ക് പെട്ടെന്ന് ചരിയുകയും താഴേക്ക് തകർന്നു വീഴുകയും ചെയ്യുന്നതായി കാണാം.

വീണ്ടും നേപ്പാൾ ഒരു സങ്കട ഭൂമിയായിരിക്കുന്നു. വിമാനാപകടങ്ങൾ നേപ്പാളിൽ തുടർക്കഥയാകുന്നു. കാരണമെന്ത്?

Related Stories

No stories found.
logo
The Cue
www.thecue.in