പാ രഞ്ജിത്ത് സിനിമയിൽ കണ്ടത് പോലൊരു നായകനല്ല റിയൽ ലൈഫിലെ സൂപ്പർ സ്റ്റാർ രജനീകാന്ത്: വി.എസ് സനോജ്

Summary

യു.പി മുഖ്യമന്ത്രിയെ അല്ല സന്യാസിയെ ആണ് താൻ വണങ്ങിയതെന്ന് പറയുന്ന രജനികാന്തിന്റെ രാഷ്ട്രീയം വ്യക്തമാണ്. യു.പിയിൽ മാധ്യമപ്രവർത്തകർ യോഗിയുടെ കാൽ തൊട്ടു വണങ്ങുന്നത് കണ്ടിട്ടുണ്ട്. രജനീകാന്തിന്റെ രാഷ്ട്രീയം വളരെ കൃത്യമാണ്. ഈ അടുത്തല്ല എല്ലാ കാലത്തും രജനീകാന്ത് സമാനമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടുള്ള ആളാണ്. പാ രഞ്ജിത്തിന്റെ കാലയിലും, കബാലിയിലും കണ്ട ദളിത് രാഷ്ട്രീയം പറയുന്ന നായകനല്ല യഥാർത്ഥ ജീവിതത്തിലെ രജനീകാന്ത്. ഉത്തർപ്രദേശിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മാധ്യമപ്രവർത്തനം നടത്തിയ വി.എസ് സനോജ് രജനീകാന്തിനെക്കുറിച്ച്. രജനീകാന്ത് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ കാൽക്കീഴിൽ കുമ്പിട്ടതിൽ എന്തെങ്കിലും അത്ഭുതം തോന്നേണ്ടതില്ല.

Related Stories

No stories found.
logo
The Cue
www.thecue.in