റിഷി സുനക്കും ഇന്ത്യൻ ബന്ധവും; ചർച്ചകൾക്ക് പിന്നിലെ ഒളിച്ചു കടത്തലുകൾ

റിഷി സുനക്കും ഇന്ത്യൻ ബന്ധവും; ചർച്ചകൾക്ക് പിന്നിലെ ഒളിച്ചു കടത്തലുകൾ

വിന്‍സ്റ്റണ്‍ ചര്‍ച്ചിലും, ഹരോള്‍ഡ് വില്‍സണും, മാര്‍ഗരറ്റ് താച്ചറും എല്ലാം ഇരുന്ന കസേരയിലേക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും ബ്രിട്ടീഷ് പൊളിറ്റീഷ്യനുമായ റിഷി സുനക് ബ്രിട്ടീഷ് എത്തുമ്പോള്‍ ചര്‍ച്ചയും ആഘോഷവും കൊടുംപിരി കൊള്ളുന്നത് ഇങ്ങ് ഇന്ത്യയിലാണ്. സുനകിന്റെ ഇന്ത്യന്‍ ബന്ധം കണ്ടെത്തിയാണ് ഇന്ത്യക്കാര്‍ ആഘോഷിക്കുന്നത്.

ചരിത്രത്തില്‍ ആദ്യമായാണ് ഏഷ്യന്‍ വേരുള്ള ഒരാള്‍, ബ്രിട്ടീഷുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ നിറമുള്ളൊരാള്‍ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. നൂറ്റാണ്ടുകള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ അടക്കി ഭരിച്ച രാജ്യത്ത്, ഒരിന്ത്യന്‍ വംശജന്‍ അധികാരത്തിലെത്തുന്നത് ചരിത്രത്തിലെ അപൂര്‍വ്വമായൊരു തിരുത്താണ് എന്നാണ് പ്രധാന ചര്‍ച്ചകളെല്ലാം പറഞ്ഞു വെക്കുന്നത്. എന്നാല്‍ ഒരു ഇന്ത്യക്കാരന്‍, അല്ലെങ്കില്‍ ഇന്ത്യന്‍ വംശജന്‍ ആ സ്ഥാനത്തെത്തി എന്നത് തന്നെയാണോ യഥാര്‍ത്ഥത്തില്‍ നടക്കുന്ന ഈ ചര്‍ച്ചകളുടെയെല്ലാം ഉദ്ദേശം.

Related Stories

No stories found.
The Cue
www.thecue.in