പോക്സോയും കുട്ടികളുടെ സംരക്ഷണവും LAW POINT | EP 5 | THE CUE

അധികാരവും ലൈംഗികാതിക്രമവും 

അടുത്തിടെ ചെന്നെയിലെ ഒരു സ്കൂളിൽ നിന്ന് വിദ്യാർത്ഥികളെ ലൈംഗികമായി ഉപദ്രവിച്ച ഒരധ്യാപകനെ കുറിച്ച് വാർത്തകൾ വന്നിരുന്നു. സ്കൂളിലെ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളുമാണ് ഇത്തരം സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറം ലോകത്തെ അറിയിച്ചത്. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് സ്കൂൾ അധികൃതർ അധ്യാപകനെതിരെ നടപെടിയെടുത്തു. പോലീസ് അയാളെ അറസ്റ്റ് ചെയ്തു. നിലവിലയാൾ ജയിലിലാണ്. നമ്മുടെ മുന്നിലുള്ള ചോദ്യമിതാണ്. ലൈംഗിക പീഡനങ്ങൾ ഇരയുടെ സംരക്ഷണ ചുമതലയുള്ളവർ അല്ലെങ്കിൽ /അധികാരമുള്ളവർ തന്നെ  നടത്തിയാൽ എന്ത് പോംവഴിയാണുള്ളത് ? നിയമം ഇത്തരം പീഡനങ്ങളെ എങ്ങനെ ആണ് കാണുന്നത് ? ഇതാണീ വീഡിയോയിൽ പരിശോധിക്കുന്നത്. 

പോക്സോയും കുട്ടികളുടെ സംരക്ഷണവും 

പോക്സോ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഓഫൻസസ് (ഇംഗ്ലീഷിൽ സ്ക്രീനിൽ എന്ന എഴുതാം)  ആക്ടിലാണ് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളെ കുറിച്ചും അവക്കുള്ള ശിക്ഷയെ കുറിച്ചും പറയുന്നത്. ഈ ആക്ട് അനുസരിച്ച് 18 വയസ്സിന് താഴെ പ്രായമുള്ള ഏതൊരു വ്യക്തിയും 'കുട്ടി' എന്ന പരിഗണനയിൽ വരും. നിയമം ഏറ്റവും ഗൗരവകരമായി കാണുന്ന കുറ്റകൃത്യമായതിനാൽ പോക്സോ കേസുകൾ വിചാരണ ചെയ്യാൻ മാത്രമായി പ്രത്യേകം കോടതികൾ പ്രവർത്തിക്കുന്നുണ്ട്. മാത്രവുമല്ല ഒരു കുറ്റം ആരോപിക്കപ്പെട്ടാൽ ഏറ്റവും വൈകി മാത്രം ജാമ്യം ലഭിക്കുന്നതും പോക്സോ കേസുകൾക്കാവും. ഇനി പോക്സോ അനുസരിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട കുറ്റങ്ങൾ ഏതാണെന്ന് നോക്കാം. 

Penetrative Sexual Assualt & Sexual Assualt

ഒരു കുട്ടിക്ക് മേൽ നടക്കാവുന്ന ഏറ്റവും ക്രൂരമായ ലൈംഗികാതിക്രമമാണ് പോക്സോ ആക്ടിലെ മൂന്നാം വകുപ്പിൽ പറയുന്ന Penetrative Sexual Assualt  എന്നത്. ഈ വകുപ്പനുസരിച്ച് ഒരാൾ അയാളുടെ പെനിസ് കുട്ടിയുടെ വാജിനയിലേക്കൊ വായിലേക്കൊ കയറ്റുകയൊ മറ്റെന്തെങ്കിലും തരത്തിൽ കുട്ടിയെ കൊണ്ട് Penetration നടത്തുകയും ചെയ്യുന്നത് ഏഴ് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. 

മറ്റൊരു പ്രധാന കുറ്റം Penetration ഇല്ലാത്ത സെക്ഷt ൽ അസോൾട്ടാണ്. എന്ന് വച്ചാൽ ഒരു കുട്ടിയോട് ലൈംഗികമായ ഉദ്ദേശത്തോട് കൂടി ചെയ്യുന്ന എല്ലാ ഫിസിക്കൽ കോണ്ടാക്ടുകളും സെക്ഷാൽ അസോൾട്ടിൻ്റെ പരിധിയിൽ വരും. മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ തടവാണ് ഇതിനുള്ള ശിക്ഷ. 

ഈ രണ്ട് കുറ്റകൃത്യങ്ങളും കൂടുതൽ സീരിയസ്സായി മാറുന്ന ചില സന്ദർഭങ്ങളുണ്ട്. ചിലയാളുകൾ ഈ കുറ്റം ചെയ്താലും അത് സീരിയസ്സാകും. ഇനി അത് എന്തൊക്കയാണെന് നോക്കാം. 

Aggravated Penetrative Sexual Assualt & Sexual Assualt

മുമ്പ് സൂചിപ്പിച്ച രണ്ട് കുറ്റങ്ങളും കൂടുതൽ വലിയ കുറ്റമാകുന്ന സന്ദർഭങ്ങൾ ഇനി പറയുന്നവയാണ്. 

*  കുട്ടിക്ക് 12 വയസ്സിൽ താഴെ പ്രായമാണെങ്കിൽ

* പീഡനം കൊണ്ട് കുട്ടി ഗർഭിണിയാകുകയാണെങ്കിൽ

* കുട്ടിക്ക് മാനസികമൊ ശാരീരികമൊ ആയ അവശതകളുണ്ടെങ്കിൽ 

* മാരകായുധങ്ങൾ കൊണ്ടാണ് പീഡനം നടത്തുന്നതെങ്കിൽ 

ഇനി ചിലയാളുകൾ കുട്ടിയോട് ഇത്തരം പീഡനങ്ങൾ നടത്തിയാലതും കൂടുതൽ ഗൗരവകരമായ കുറ്റമാകും. ഉദാഹരണത്തിന്.

* ഒരു പോലീസ് ഓഫീസർ അയാളുടെ ഉത്തരവാദിത്തങ്ങൾക്കിടയിലൊ സ്റ്റേഷനിൽ വച്ചൊ സ്റ്റേഷൻ പരിധിയിൽ വച്ചൊ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചാൽ 

* ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അയാളുടെ ജോലിയുടെ ഇടയിലൊ നിയോഗിക്കപ്പെട്ടിരിക്കുന്ന സ്ഥലത്തൊ കുട്ടികളെ ഉപദ്രവിച്ചാൽ 

* ഹോസ്പിറ്റൽ അധികൃതരൊ സ്റ്റാഫൊ കുട്ടിയെ പീഡിപ്പിച്ചാൽ 

* വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെയൊ മത സ്ഥാപനത്തിൻ്റെയൊ അധികൃതരൊ ജോലിക്കാരാ കുട്ടിയെ പീഡിപ്പിച്ചാൽ 

* കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള ബന്ധുക്കളൊ അടുത്തയാളുകളൊ ഉപദ്രവിച്ചാൽ 

ഇത്തരം കേസുകളിൽ  Penetrative Sexual Assualt,  പോക്സോ ആക്ടിലെ അഞ്ചാം വകുപ്പനുസരിച്ച് Aggravated Penetrative Sexual Assualt ആയി മാറും. അതിൻ്റെ ശിക്ഷ പത്ത് വർഷം മുതൽ ജീവപര്യന്തം വരെയാകും. 

ഇതേ സന്ദർഭങ്ങളിലെ Sexual Assualt,  

പോക്സോ ആക്ടിലെ ഒമ്പതാം വകുപ്പനുസരിച്ച് Aggravated 

Sexual Assualt ആയും മാറും. ശിക്ഷ മൂന്ന് വർഷത്തിൽ നിന്ന് അഞ്ച് വർഷം മുതൽ ഏഴ് വർഷം വരെയും ആകും. 

ചുരുക്കി പറഞ്ഞാൽ ഒരു കുട്ടിയോട് നടത്തുന്ന പീഡനം ഏറ്റവും ക്രൂരമാകുക അതാ കുട്ടിയോട് അടുപ്പമുള്ളവരും കുട്ടിയുടെ മേൽ അധികാരമുള്ളവരും നടത്തുമ്പോഴാണ്. ഒരു പോലീസ് ഓഫീസറിൻ്റെയും പട്ടാള ഉദ്യോഗസ്ഥൻ്റെയും ഉത്തരവാദിത്തമാണ് കുട്ടിയുടെ മേൽ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധികൃതർക്കും അടുത്ത ബന്ധുക്കൾക്കും നൽകിയിരിക്കുന്നതെന്ന് കൂടിയോർക്കുക. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ ഭൂരിഭാഗവും കുട്ടിയെ അറിയുന്നവരൊ അധ്യാപകരൊ ഒക്കെയാണ് ചെയ്യുന്നതെന്ന് കൂടി അറിയുമ്പോഴാണ് നിയമത്തിൻ്റെ പ്രസക്തി മനസ്സിലാകുക. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോലീസ് സ്റ്റേഷനിൽ പോലും പോകേണ്ടതില്ല എന്ന് കുട്ടികളെ ബോധവൽക്കരിക്കുക. ചൈൽഡ് ലൈനിലേക്ക് 1098 എന്ന നമ്പറിൽ ഒരു കോൾ വിളിച്ചാൽ മതിയാകും. ഇനി അറിയുന്നവരൊ അധ്യാപകരൊ മറ്റൊ ആണ് പീഡകരെങ്കിൽ അതവരെ കൂടുതൽ വലിയ കുറ്റവാളിയാക്കുകയാണ് ചെയ്യുക എന്ന് കൂടി അറിയിക്കുക എന്നതും മുതിർന്നവരുടെ കടമയാണ്. 

ഇനി പ്രായപൂർത്തിയായ സ്ത്രീകളുടെ മേൽ നടക്കുന്ന ലൈംഗിക ഉപദ്രവങ്ങളിൽ അധികാരം കാരണമായാൽ നിയമം അതെങ്ങനായാണ് കാണുന്നതെന്ന് നോക്കാം. 

റേപ്പും അധികാരവും  

ഒരു സ്ത്രീക്കെതിരെ നടക്കുന്ന ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് റേപ്പ് എന്നത്. അവരുടെ സ്വകാര്യതയിൽ കടന്ന് കയറി നടത്തുന്ന ആക്രമണമാണത്. ഇന്ത്യൻ പീനൽ നിയമത്തിലെ 375, 376 വകുപ്പുകളാണ് റേപ്പ് എന്ന കുറ്റകൃത്യത്തെ പ്രതിപാദിക്കുന്നത്. ഐ.പി.സി 375 വകുപ്പനുസരിച്ച് ഒരു സ്ത്രീയുടെ ആഗ്രഹത്തിന് വിരുദ്ധമായൊ സമ്മതമില്ലാതൊയൊ, ഭീഷണിപ്പെടുത്തിയൊ അബോധവസ്ഥയിലാക്കിയൊ അവരുടെ മേൽ പെനട്രേഷൻ നടത്തുന്നതിനെയാണ് റേപ്പ് എന്ന് പറയുന്നത്. പെനട്രേഷൻ എന്നാൽ പ്രതിയായ പുരുഷൻ  പെനീസ്  സ്ത്രീയുടെ വാജിനയിലേക്ക് പ്രവേശിപ്പിക്കുകയൊ സ്ത്രീ ശരീരം പെനട്രേഷൻ നടത്താൻ പറ്റുന്ന തരത്തിൽ മാനിപ്പുലേറ്റ് ചെയ്യുകയൊ ചെയ്യുന്നതാണ്. 

ഐ.പി.സി 376 വകുപ്പനുസരിച്ച് റേപ്പ് എന്ന കുറ്റകൃത്യത്തിൻ്റെ ശിക്ഷ പത്ത് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്നതാണ്. എന്നാൽ ഇതെ കുറ്റം ഇനി പറയുന്നവർ ചെയ്താൽ കുറ്റത്തിൻ്റെ ഗ്രാവിറ്റി കൂടും. 

* ഒരു പോലീസ് ഓഫീസർ അയാളുടെ ഉത്തരവാദിത്തങ്ങൾക്കിടയിലൊ സ്റ്റേഷനിൽ വച്ചൊ സ്റ്റേഷൻ പരിധിയിൽ വച്ചൊ സ്ത്രീയെ റേപ്പ് ചെയ്താൽ. 

* ഒരു സർക്കാർ ഉദ്യോഗസ്ഥൻ അയാളുടെ കസ്റ്റടിയിലുള്ള സ്ത്രീയുടെ റേപ്പ് ചെയ്താൽ 

* ഒരു പട്ടാള ഉദ്യോഗസ്ഥൻ അയാളുടെ ജോലിയുടെ ഇടയിലൊ നിയോഗിക്കപ്പെട്ടിരിക്കുന്ന സ്ഥലത്തൊ റേപ്പ് ചെയ്താൽ 

* ജയിലധികൃതരൊ സ്റ്റാഫൊ അന്തേവാസിയായ സ്ത്രീയെ റേപ്പ് ചെയ്താൽ 

* ഹോസ്പിറ്റൽ അധികൃതരൊ സ്റ്റാഫൊ അവിടെ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന സ്ത്രീയുടെ റേപ്പ് ചെയ്താൽ 

* സ്ത്രീയുടെ സംരക്ഷണ ചുമതലയുള്ള ബന്ധുവൊ അധ്യാപകനൊ ചെയ്താൽ 

ഇത്തരം അധികാര സ്ഥാനത്തിക്കിരിക്കുന്നവർ റേപ്പ് ചെയ്യുന്നത് മാരകായുധങ്ങൾ കൊണ്ട് റേപ്പ് ചെയ്യുന്നത് പോലെയൊ, വർഗീയ കലാപങ്ങൾക്കിടെ റേപ്പ് ചെയ്യുന്നത് പോലെയൊ ഗർഭിണിയായ സ്ത്രീയെ റേപ്പ് ചെയ്യുന്നത് പോലെയാ ഒക്കെയുള്ള കുറ്റകരമാണ്. ഇത്തരം കുറ്റങ്ങളിൽ ജീവപര്യന്തം മുതൽ ശിഷ്ട കാലം മുഴുവൻ തടവും ശിക്ഷയായി വിധിക്കാം. 

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ

(സബ് ഹെഡിങ്ങ് ) 

രണ്ട് മനുഷ്യർ തമ്മിലുള്ള ബന്ധത്തിൽ അധികാരം കടന്ന് വരുമ്പോഴാണ് ചൂഷണങ്ങൾക്ക് സാധ്യതയുണ്ടാകുന്നത്. അത്തരം സാധ്യതകൾ ഏറ്റവുമധികമുള്ള ബന്ധമാണ് മുതലാളി - തൊഴിലാളി ബസങ്ങൾ. മുതലാളി ഒരു പുരുഷനും തൊഴിലാളി ഒരു സ്ത്രീയുമാകുമ്പോൾ അത്തരം സാധ്യതയേറുന്നത്. ഇതിനെ തടയാനാണ് തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ തടയാനായി 2013 ൽ പാർലമെൻറ് നിയമം പാസ്സാക്കിയത്. ഈ ആക്ട് അനുസരിച്ച് ഇനി പറയുന്ന സാഹചര്യങ്ങളിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങളാണ് സെക്ഷാൽ ഹറാസ്സ്മെൻ്റിൻ്റെ പരിധിയിൽ വരുക. 

* ഒരു സ്ത്രീയുടെ തൊഴിലിൽ പ്രിഫറൻഷ്യൽ ആയ ട്രീറ്റ്മെൻ്റ് ഉണ്ടാകുമെന്ന് പ്രത്യക്ഷമായൊ പരോക്ഷമായൊ ഉറപ്പ് കൊടുക്കുക 

* സ്ത്രീയുടെ തൊഴിലിനെ ദോഷകരമായി ബാധിക്കുമെന്ന ഭീഷണി 

* തൊഴിലിലിൽ ഇടപെടുകയൊ മോശം അന്തരീക്ഷം സൃഷ്ടിക്കുകയൊ ചെയ്യുക 

* ഒരു സ്ത്രീയുടെ ആരോഗ്യത്തെയൊ സുരക്ഷയെയൊ ബാധിക്കുന്ന തരത്തിലുള്ള അപമാനിക്കൽ 

ഇത്തരം സാഹചര്യം സൃഷ്ടിച്ചതിന് ശേഷം ഇനി പറയുന്ന പ്രവൃത്തികളും  ചെയ്യുന്നതാണ് ലൈംഗികാതിക്രമമാകുക. ഇന്ത്യൻ പീനൽ നിയമത്തിലെ 354 A വകുപ്പിലെ കുറ്റങ്ങളാണവ. 

* ഫിസിക്കലായ കോണ്ടാക്ടൊ സെക്വൽ അഡ്വാൻസുകളൊ 

* സെക്യൽ ഫേവർ ചെയ്യാനുള്ള ആവശ്യപ്പെടൽ 

* അശ്ളീല ചിത്രങ്ങൾ കാണിക്കുക 

* ലൈംഗിക ചുവയുള്ള വാക്കു കൊണ്ടൊ പ്രവൃത്തി കൊണ്ടൊയുള്ള എത് ആക്ടും

ഇന്ത്യൻ പീനൽ നിയമമനുസരിച്ച് ഇത്തരം പ്രവൃത്തികൾ മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ 2013 ലെ തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമണങ്ങൾ തടയുന്ന നിയമമനുസരിച്ച് സ്ഥാപനത്തിലെ ഇൻ്റേണൽ കമ്മിറ്റിക്കൊ ലോക്കൽ കംപ്ലയിൻ്റ്സ് കമ്മിറ്റിക്കൊ പരാതി കൊടുക്കാവുന്നതാണ്. 

പരാതിയില്ലെങ്കിൽ വേട്ട തുടരും. 

ചെന്നെയിലെ സ്കൂളിൽ കുട്ടികളെ പീഡിപ്പിച്ചതിന് പിടിക്കപ്പെട്ട അധ്യാപകന് അമ്പത്തിയഞ്ച് വയസ്സിലധികം പ്രായമുണ്ടായിരുന്നു. ഇരുപത് വർഷത്തിലധികം സർവ്വീസുണ്ടായിരുന്ന അയാൾ എത്ര കുട്ടികളെ ഉപദ്രവിച്ചിരിക്കും ? അത് കൊണ്ട് അധികാര സ്ഥാനത്തിരിക്കുന്നവർ തെറ്റ് ചെയ്താൽ അത് പരാതിപ്പെടേണ്ടത് നീതിയുടെ മാത്രം  പ്രശ്നമല്ല. അവരതെ പോസിഷനിലിരുന്ന് നടത്താവുന്ന വേട്ടകളെ തടയാൻ കൂടി വേണ്ടിയാണത്. നിയമം ഇത്തരം സ്ഥാനത്തിരിക്കുന്നവരുടെ പീഡനങ്ങളെ കർക്കശമായാണ് കാണുന്നതെന്ന് നമ്മൾ കണ്ട് കഴിഞ്ഞു. അത് കൊണ്ട് ഇരകളെ പരാതി കൊടുക്കാൻ പിന്തുണക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in