അബോർഷനും സ്ത്രീ സ്വാതന്ത്ര്യവും LAW POINT | EP 2 | THE CUE

കേരള സർക്കാരിൻ്റെ വനിതാ ശിശു ക്ഷേമ വകുപ്പിൻ്റെ ' വേണ്ട ഇനി വിട്ടുവീഴ്ച ' എന്ന പേരിലൊരു പോസ്റ്റർ ക്യാമ്പയ്ൻ വൈറലായിരുന്നു. അത്തരത്തിൽ ഏറെ ചർച്ചയായ ഒന്നാണ് 'അമ്മയാകണൊ 'എന്ന പേരിൽ വന്നത്. ഫേസ്ബുക്കിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് വരുമ്പോഴുള്ളതു പോലെയൊ ഒരു സോഫ്റ്റ് വെയർ അപ്പ്ഡേറ്റ് വരുമ്പോഴൊക്കയൊ പോലുള്ള അക്സപ്റ്റ് / ഡിനൈ എന്ന രണ്ട് ഒപ്ഷനായിരുന്നു പോസ്റ്ററിൽ.(പോസ്റ്റർ പടം) അമ്മയാകാനൊ ആകാതിരിക്കാനൊ ഉള്ള ഒരു സ്ത്രീയുടെ അവകാശത്തെ മാനിക്കുന്നതായിരുന്നു അതിൻ്റെ സന്ദേശം. വാസ്തവത്തിൽ നമ്മുടെ രാജ്യത്ത് ഒരു സ്ത്രീക്ക് അമ്മയാക്കണൊ വേണ്ടയൊ എന്ന് എപ്പോൾ വേണമെങ്കിലും തീരുമാനിക്കാനുള്ള ഒപ്ഷനുണ്ടൊ ? നിയമപരമായി സ്ത്രീകളുടെ

മുമ്പിലുള്ള വഴി എന്താണ് ? ഇതാണീ വീഡിയോയിൽ പരിശോധിക്കുന്നത്. 

അബോർഷൻ നിയമം വന്ന വഴി 

അബോർഷൻ എന്ന വാക്ക് സാധാരണയായി നമ്മൾ ഉപയോഗിക്കുന്ന ഒരു വാക്കല്ല. സെക്സൊന്നൊക്കെ പറയാനുള്ള മടി പോലെയാണത്. അത് നമ്മുടെ സമൂഹത്തിലെ ചില മൂല്യങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്. സെക്സ് തന്നെ തെറ്റാണെന്ന് വിശ്വസിക്കുന്നവർക്ക് അതിലൂടെയുണ്ടാകുന്ന കാര്യങ്ങളെ പറ്റി പറയലും എളുപ്പമാവില്ലല്ലൊ. പറയാൻ തന്നെ മടിക്കുന്ന കാര്യങ്ങൾ നിയമപരമായി അംഗീകരിക്കപ്പെടാനും സാധ്യത ഇല്ലല്ലൊ. അത് കൊണ്ട് തന്നെ ലോകത്തെ പല രാജ്യങ്ങളിലും ഇന്നും ഗർഭചിദ്രം കുറ്റകരമായി തുടരുന്നു. ഇന്ത്യയിലും സ്ഥിതി വത്യസ്ഥമായിരുന്നില്ല. ഇന്ത്യൻ പീനൽ നിയമത്തിലെ 312 വകുപ്പനുസരിച്ച് ( വകുപ്പിൻ്റെ പടം) സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയല്ലാത്ത എല്ലാ അബോർഷനുകളും കുറ്റകരമായിരുന്നു.ഇതിനൊരു മാറ്റമുണ്ടാകുന്നത് 1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് വഴിയാണ്. ഇതോടെ അബോർഷന് മെഡിക്കലായും ലീഗലായും ചില വ്യവസ്ഥകൾ നിലവിൽ വന്നു. ഇനി ഈ നിയമത്തിലെ വ്യവസ്ഥകൾ എന്തൊക്കയാണെന്ന് നോക്കാം. 

The Medical Termination of Pregnancy act  1971 

പേര് സൂചിപ്പിക്കുന്നത് പോലെ പ്രഗ്നൻസിയുടെ മെഡിക്കൽ ആയുള്ള അവസാനിപ്പിക്കലാണ് ആക്ടിൽ പറയുന്നത്. ഈ ആക്ട് അനുസരിച്ച് ഒരു റെജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ അഥവാ ഡോക്ടർക്ക് താഴെ പറയുന്ന ഘട്ടങ്ങളിൽ ഒരു ഗർഭിണിയായ സ്ത്രീയുടെ അബോർഷൻ ചെയ്യാം. 

a ) പ്രഗ്നൻസി തുടരുന്നത് ആ സ്ത്രീയുടെ ജിവൻ തന്നെ അപകടത്തിലാക്കാനൊ അവരുടെ ശാരീരികവൊ മാനസികവൊ ആയ ആരോഗ്യത്തെ ബാധിക്കാനൊ സാധ്യതയുണ്ടെങ്കിൽ

b) ജനിക്കാൻ സാധ്യതയുള്ള കുട്ടിക്ക് ശാരീരികവൊ മാനസികവൊ ആയ വൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടങ്കിൽ 

നിയമം കൊണ്ട് വന്ന മാറ്റം 

(പേജ് 4 )

ഈ ആക്ട് വരുന്നതിന് മുമ്പ് തന്നെ ഒരു സ്ത്രീയുടെ ജീവൻ നഷ്ടപ്പെടാവുന്ന ഘട്ടങ്ങളിൽ അബോർഷൻ നടത്താമായിരുന്നു എന്ന് പറഞ്ഞല്ലൊ. ഈ നിയമം കൊണ്ട് വന്ന വത്യാസമെന്താണെന്ന് വച്ചാൽ ഗർഭം മൂലം ആ സ്ത്രീക്കുണ്ടാവുന്ന മാനസിക ആരോഗ്യത്തെ കൂടി അത് പരിഗണിക്കുന്നു എന്നതാണ്. ഉദാഹരണത്തിന് ബലാത്സംഗത്തിലൂടെയുണ്ടാകുന്ന പ്രഗ്നൻസി ഒരു സ്ത്രീ ആഗ്രഹിക്കില്ലല്ലൊ. അതവർക്ക് വലിയ ആഘാതമുണ്ടാക്കിയേക്കാം. അത്തരം ഘട്ടങ്ങളിൽ ഈ നിയമം മൂലം അബോർഷൻ ചെയ്യാം എന്ന അവസ്ഥ വന്നു. ഇത് നിയമം തന്നെ വിശദീകരിക്കുന്നുണ്ട്. 

നിയമം തന്നെ പറയുന്ന മറ്റൊരു കാര്യം ഒരു ഭാര്യയും ഭർത്താവും പ്രഗ്നൻസി തടയാനായി ഗർഭ നിരോധന മാർഗങ്ങൾ സ്വീകരിക്കുകയും അത് പരാജയപ്പെടുകയും ചെയ്താൽ, ആ പ്രഗനൻസി അവർ ആഗ്രഹിക്കാത്തത് കൊണ്ട് തന്നെ സ്ത്രീക്ക് മാനസികമായി ബുദ്ധിമുണ്ടാകുമെങ്കിൽ അബോർഷൻ ചെയ്യാം എന്നാണ്. അതായത് ആഗ്രഹിക്കാതെ അമ്മ ആകേണ്ടതില്ല എന്ന്. നിയമം വരുന്നതിന് മുമ്പ് ഇത് രണ്ടും സാധ്യമല്ലായിരുന്നു. 

അബോർഷൻ എപ്പൊൾ വരെ ? 

ഇവിടെ ഓർക്കേണ്ട ഒരു കാര്യം പ്രഗ്നൻസിയുടെ എല്ലാ ഘട്ടങ്ങളിലും ഇത്തരം അബോർഷൻ നിയമം അനുവദിക്കുന്നില്ല എന്നതാണ്.  ഒരു സ്ത്രീ ഗർഭം ധരിച്ച് 12 ആഴ്ചകളെ ആകുന്നുള്ളുവെങ്കിൽ ഒരു ഡോക്ടറിന് മുമ്പ് പറഞ്ഞ കാരണങ്ങളാൽ അബോർഷൻ നടത്താം. ഗർഭം തുടങ്ങി 12 മുതൽ 20 ആഴ്ചകൾ വരെ ആയെങ്കിൽ മറ്റൊരു ഡോക്ടറുടെ കൂടി അഭിപ്രായമെടുത്തിട്ടെ അബോർഷൻ നടത്താനാവൂ. എന്നാൽ പെട്ടെന്ന് അബോർഷൻ നടത്തിയില്ലെങ്കിൽ ഗർഭിണിയായ സ്ത്രീയുടെ ജീവൻ നഷ്ടപ്പെടും എന്ന സ്ഥിതി ആണെങ്കിൽ ഏത് ഘട്ടത്തിലും ഒരു ഡോക്ടർക്ക് അത് ചെയ്യാം. അബോർഷൻ നടത്തുന്ന സ്ത്രീയുടെ വിവരങ്ങൾ  ഡോക്ടർ പരസ്യമാക്കാൻ പാടുള്ളതല്ല. മാത്രമല്ല, ഗൈനക്കോളജിയിൽ അനുഭവസമ്പത്തുള്ളയാളാരിക്കണം ഡോക്ടർ. സർക്കാർ ആശുപത്രിയിലൊ സർക്കാർ അംഗീകാരമുള്ള ആശുപത്രിയിലൊ മാത്രമേ അബോർഷൻ നടത്താനും പാടുള്ളൂ. 

ആരുടെയൊക്കെ സമ്മതം വേണം ? 

നമ്മുടെ നാട്ടിലെ ഒരാശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ ഗർഭിണിയായ ശേഷം കാണാൻ ചെല്ലുന്ന സ്ത്രീ ആദ്യം നേരിടുന്ന ചോദ്യം ഭർത്താവ് വന്നിട്ടുണ്ടൊ എന്നതായിരിക്കും. ഭർത്താവിന് എന്തെങ്കിലും അസൗകര്യം ഉണ്ടെങ്കിൽ മിനിമം മാതാപിതാക്കൾ എങ്കിലും കൂടെ വേണം. അത് രോഗിയുടെ ഒപ്പം ഒരാൾ വേണമെന്ന നിർബന്ധമല്ല. ഗർഭിണിയായ സ്ത്രീക്ക് അത്രയും കെയർ മറ്റുള്ളവർ കൊടുക്കണമെന്നാണ് മെസേജ്. അപ്പോഴുള്ള പ്രശ്നം ഒരു സ്ത്രീ പ്രഗ്നൻസി ആഗ്രഹിക്കുന്നില്ലെങ്കിൽ അതിന് ഭർത്താവിൻ്റെ സമ്മതം ആവശ്യമുണ്ടൊ എന്നതാണ്. 

1971 ലെ നിയമം അനുസരിച്ച് 18 വയസ്സ് തികഞ്ഞ മാനസികാസ്ഥ്യമില്ലാത്ത ഒരു സ്ത്രീ അബോർഷന് വേണ്ടി സ്വയം സമ്മതിക്കേണ്ട ആവശ്യമെ ഉള്ളൂ. ഈ ആക്ടിലെ ഫോറം സി ആണ് ഇതിനായി ഗർഭിണിയായ സ്ത്രീ ഫിൽ ചെയ്യേണ്ടത്. (ആക്ടിലെ പേജ് 8, ആദ്യ ഫോം )

എന്നാൽ ഗർഭിണിയായ സ്ത്രീക്ക് പ്രായപൂർത്തിയാകാതിരിക്കുകയോ മാനസികാസാസ്ഥമുണ്ടാവുകയൊ ചെയ്താൽ അവരുടെ ഗാർഡിയൻ്റെ സമ്മതം ആവശ്യമുണ്ട്. (ആക്ടിലെ പേജ് 8 , രണ്ടാമത്തെ ഫോം )

അതായത് ഒരു സ്ത്രീ അമ്മയാകാതിരിക്കാൻ ആഗ്രഹിക്കുകയും അത് മുമ്പ് പറഞ്ഞ കാരണങ്ങൾ കൊണ്ടുമാണെങ്കിൽ അവരുടെ സമ്മതം മാത്രമെ അബോർഷന് ആവശ്യമുള്ളൂ എന്ന്.  

ഇരുപത് ആഴ്ച കഴിഞ്ഞാൽ എന്ത് ചെയ്യും ? 

നിലവിലെ ആക്ട് അനുസരിച്ച് അബോർഷൻ ചെയ്യാനുള്ള ലിമിറ്റ് ഗർഭം ധരിച്ചതിന് ശേഷമുള്ള 20 ആഴ്ചയാണെന്ന് പറഞ്ഞുവെല്ലൊ. എന്നാൽ അതിന് ശേഷം ഭൂണത്തിലടക്കം ആരോഗ്യ പ്രശ്നങ്ങൾ വന്നാൽ എന്ത് ചെയ്യും ? മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ട് അബോർഷൻ വേണ്ടി വന്നാലൊ ? ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് ഹൈക്കോടതിയെയൊ സുപ്രീം കോടതിയിയൊ സമീപിക്കേണ്ടി വരും. ഇപ്പോൾ തന്നെ അബോർഷന് വേണ്ടിയുള്ള ധാരാളം കേസുകൾ നമ്മുടെ കോടതികളിലുണ്ട്. ആരോഗ്യ വിദഗ്ധരെ കൂടി പരിഗണിച്ചെ കോടതി തീരുമാനമെടുക്കൂ. നിലവിലെ നിയമത്തിൻ്റെ ഇത്തരം കുറവുകൾ കൂടി പരിഗണിച്ചാണ് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗനൻസിയുടെ പുതിയ ഭേദഗതി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇനി അതെന്താണെന്ന് നോക്കാം. 

The Medical Termination of Pregnancy ( Amendment ) Bill 2020 

പുതിയ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ബിൽ കഴിഞ്ഞ മാർച്ച് 17 നാണ് ലോക്സഭ പാസ്സാക്കിയത്. രാഷ്ട്രപതി ഒപ്പിടാത്തതിനാൽ ഇതിനിയും നിയമമായിട്ടില്ല. എന്നാൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ഭേദഗതിയിൽ പഴയ നിയമത്തിലെ കുറവുകൾ പരിഹരിക്കുന്ന പല കാര്യങ്ങളുണ്ട്. അതെന്താണെന്ന് നോക്കാം. 

നിലവിലെ നിയമമനുസരിച്ച് പ്രഗ്നൻസി അബോർട്ട് ചെയ്യാനുള്ള പരിധി 20 ആഴ്ച്ചയാണെന് പറത്തല്ലൊ. പുതിയ നിയമമനുസരിച്ച് ഇത് 24 ആഴ്ചയായി മാറും. മാത്രവുമല്ല, 20 ആഴ്ച വരെ ഒരു റെജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ അനുമതി മാത്രം മതി. 20 മുതൽ 24 ആഴ്ച വരെ രണ്ട് ഡോക്ടർമാരുടെ അനുമതി വേണം. 

ബില്ലനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കണം. ബോർഡിൽ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷ്യൻ, റേഡിയോളജിസ്റ്റ് എന്നിവർ അംഗങ്ങളായുണ്ടാകണം. 24 ആഴ്ചകൾ കഴിഞ്ഞുള്ള പ്രഗ്നൻസി അബോർട്ട് ചെയ്യുന്നതിൻ്റെ തീരുമാനം ഈ ബോർഡാണ് എടുക്കുക. 

വിവാഹം കഴിക്കാത്തവർക്കും അബോർഷൻ

നിലവിലുള്ള നിയമത്തിൽ ഭാര്യ - ഭർത്താക്കന്മാർ സെക്സ് ചെയ്യുമ്പോൾ ഗർഭ നിരോധന മാർഗങ്ങൾ സ്വീകരിക്കുകയും അത് പരാജയപ്പെടുകയും ചെയ്താൽ അബോർഷൻ ചെയ്യാൻ വ്യവസ്ഥയുണ്ടെന്ന് നേരത്തെ പറഞ്ഞല്ലൊ. സ്ത്രീക്ക്

ആഗ്രഹിക്കാത്ത പ്രഗ്നൻസി ഉണ്ടാക്കുന്ന മാനസികാഘാതം തടയാനാണിത്. എന്നാൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന പുതിയ നിയമ ദേദഗതി അനുസരിച്ച് ഒരു സ്ത്രീയും അവരുടെ പങ്കാളിയും കോൺട്രാസെപ്റ്റീവ് ഉപയോഗിച്ച് സെക്സ് ചെയ്യുകയും അത് പരാജയപ്പെടുകയും ചെയ്താൽ, സംഭവിക്കുന്ന പ്രഗ്നൻസിയും അബോർട്ട് ചെയ്യാം. ഇവിടെയും സ്ത്രീക്കുണ്ടാകുന്ന മാനസികാഘാതം തന്നെയാണ് പരിഗണിക്കുന്നത്. നിലവിലുള്ള നിയമത്തിലെ ഭർത്താവ് എന്ന വാക്ക് പുതിയ ഭേദഗതിയിൽ പങ്കാളി എന്ന് മാറ്റിയിരിക്കുന്നു. ( ബില്ല്, പേജ് 2, എക്സ്പ്ലനേഷൻ 1) . ഇത്  മൂലം ഔദ്യോഗികമായി വിവാഹം ചെയ്യാത്ത പ്രണയിതാക്കളിൽ സംഭവിക്കുന്ന പ്രഗ്നൻസിയിലും അന്തിമ തീരുമാനം സ്ത്രീക്കെടുക്കാം എന്ന സ്ഥിതി വരും. 

വിവരങ്ങൾ പുറത്ത് വിടുന്നത് കുറ്റകരം

പുതിയ ഭേദഗതി അനുസരിച്ച് അബോർട്ട് ചെയ്യുന്ന സ്ത്രീയുടെ പേരൊ മറ്റു വിവരങ്ങളൊ ഡോക്ടർ വെളിപ്പെടുത്താൻ പാടുള്ളതല്ല. എന്നാൽ നിയമം മൂലം അധികാരപ്പെട്ടിട്ടുള്ള അധികൃതർക്ക് ആവശ്യമെങ്കിൽ വിവരം നൽകാം. ഈ വ്യവസ്ഥ ലംഘിച്ച് വിവരങ്ങൾ വെളിപ്പെടുത്തുന്നത് ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാകും. 

അബോഷനും സ്ത്രീ സ്വാതന്ത്ര്യവും 

ഇന്ത്യയിൽ അബോഷനുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള നിയമത്തിൻ്റെ റൂട്ട് ഏതാണ്ടിങ്ങനെയാണെന്ന് കാണാം. ആദ്യം, ഒരു സ്ത്രീയുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ ഒഴിച്ചുള്ള അബോർഷൻ മുഴുവൻ കുറ്റകരമായിരുന്നു. പിന്നീട് സ്ത്രീയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന പ്രഗ്നൻസിയുടെ അബോഷനുകൾ ഇരുപത് ആഴ്ച്ച വരെ നിയമവിധേയമായി.  റേപ്പ് മൂലമൊ ആഗ്രഹിക്കാത്ത സാഹചര്യങ്ങൾ മൂലമൊ ഉള്ള പ്രഗ്നൻസിയുടെ കാര്യമാണത്. 1971 വരെ ഇത് പോലും സാധ്യമായിരുന്നില്ല എന്നോർക്കണം. എറ്റവുമൊടുവിൽ ഭാര്യ - ഭർത്താക്കന്മാർ അല്ലാതെ പങ്കാളിയുമായുള്ള സെക്സ് മൂലമുള്ള അഗ്രഹിക്കാത്ത പ്രഗ്നൻസിയും അബോർട്ട് ചെയ്യാം എന്ന വ്യവസ്ഥ വരാൻ പോകുന്നു. അബോട്ട് ചെയ്യുന്ന സ്ത്രീയുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമാകുന്നു. തീർച്ചയായും ഒരൊ ഘട്ടം ഘട്ടമായെടുത്താൽ ഇത് പോസിറ്റീവായ കാര്യമാണ്. പടി പടിയായി സ്ത്രീയുടെ നിർണയാവകാശത്തെ നിയമം അംഗീകരിച്ച് വരുന്നുണ്ട്. എന്നാൽ ലോകത്തെ അറുപതോളം രാജ്യങ്ങളിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ സ്ത്രീ ആവശ്യപ്പെട്ടാൽ അബോഷൻ നടത്താം എന്ന  നിയമമുണ്ടെന്ന് മറക്കരുത്. നമ്മുടെ ആരോഗ്യ രംഗം കൂടുതൽ മെച്ചപ്പെടുന്ന കാലത്ത്  ആഴ്ചകളുടെ പരിധിയിലും പരിമിതികളുണ്ട്. കാരണം ആ പരിധി കഴിഞ്ഞാൽ സ്ത്രീകൾക്ക് കോടതിയെ സമീപിക്കുകയെ വഴിയുള്ളൂ.

Related Stories

No stories found.
logo
The Cue
www.thecue.in