മണിപ്പൂർ വിഷയത്തിൽ ഒരു പത്രസമ്മേളനമെങ്കിലും നടത്താൻ സഭാ നേതൃത്വത്തിന് സാധിച്ചോ?

മണിപ്പൂരിലെ പ്രശ്നങ്ങളെ തുടക്കത്തിൽ സഭാ നേതൃത്വം സമീപിച്ചത് അലസമായാണ്. ഒരു വംശീയ ഉന്മൂലനത്തിന്റെ തലത്തിലേക്ക് കാര്യങ്ങൾ വഷളാകുന്നു എന്ന് വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു. എന്നാൽ അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവരുന്ന തരത്തിൽ എന്തെങ്കിലും ഇടപെടൽ നടത്തതാണ് കഴിഞ്ഞോ? ഒരു പത്രസമ്മേളനമെങ്കിലും നടത്താൻ സാധിച്ചോ? ദ ക്യുവിൽ സത്യദീപം ചീഫ് എഡിറ്റർ ഫാ. മാത്യു കിലുക്കൻ

സാംസ്കാരികമായ അപനിർമ്മിതിക്കാണ് ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നത്. ഗോത്ര സ്വഭാവമുള്ള മെയ്തി വിഭാഗത്തെ ഹൈന്ദവവത്കരിക്കാനുള്ള ശ്രമം വർഷങ്ങൾക്ക് മുമ്പേ ആരംഭിച്ചതാണ്. രണ്ടു വിഭാഗങ്ങളിൽ ഒന്നിനെ മാത്രം ഹിന്ദുത്വവത്കരിച്ച് കൊണ്ട് കുക്കി വിഭാഗത്തിലെ ഭൂരിപക്ഷമായ ക്രിസ്ത്യാനികൾക്കെതിരെ അവരെ തിരിക്കുന്ന ആസുരമായ നീക്കം. വംശീയ ഉന്മൂലനത്ത് ലക്ഷ്യം വെക്കുന്ന ആസൂത്രിതമായ നീക്കമാണ് മണിപ്പൂരിൽ നടക്കുന്നത്.

തുടക്കത്തിൽ സഭാ നേതൃത്വം ഈ പ്രശ്നത്തെ രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള കലഹമായി മാത്രമാണ് കണ്ടത്. വംശീയഉന്മൂലനമായി അത് മാറുന്നു എന്ന് വൈകിയാണെങ്കിലും സഭാ നേതൃത്വം അംഗീകരിച്ചു. എന്നിട്ടും കൃത്യമായ സന്ദേശം സഭ പൊതുസമൂഹത്തിന് നൽകിയിട്ടുണ്ടോ? അഖിലേന്ത്യ മെത്രാൻ സമിതിയുടെ ഈ സംഭവത്തിലെ ഇടപെടൽ ഇപ്പോഴും ഫലപ്രദമാണോ എന്ന കാര്യം സംശയമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in