പരാതി കൊടുക്കാന്‍ ആളുകള്‍ തയാറാകാത്തതാണ് മീടൂ കേസുകളില്‍ തിരിച്ചടിയാകുന്നത്

പരാതി കൊടുക്കാന്‍ തയാറാകാത്തതാണ് മീടൂ കേസുകളില്‍ തിരിച്ചടിയാകുന്നത്. പലപ്പോഴും ലൈംഗിക അതിക്രമത്തിന് ഇരയാകുന്നവര്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇത് തുറന്ന് പറയുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞതുകൊണ്ടോ പോസ്റ്റ് ഇട്ടതുകൊണ്ടോ മാത്രം കാര്യമില്ല. ഇത്തരം സംഭവങ്ങളില്‍ പരാതി കൊടുക്കാന്‍ ആളുകള്‍ തയാറാകണം.

എല്ലാവരും ചിന്തിക്കുന്നത് കേസ് കൊടുത്താല്‍ പിന്നെ അതിന്റെ പുറകെ കുറേ കാലം നടക്കണം, അത് ജോലിയെയും പഠനത്തെയും ഒക്കെ ബാധിക്കും എന്നാണ്. എന്നാല്‍ കേസ് കൊടുക്കാതിരുന്നാല്‍ അതേ ആളുകള്‍ ഇനിയും പലരെയും ഉപദ്രവിക്കും എന്നത് ഓര്‍ക്കണം. മീടൂ വിഷയത്തില്‍ പരാതി കിട്ടിയാല്‍ പൊലീസ് കൃത്യമായ നടപടി സ്വീകരിക്കും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ഐ.പി.എസ് സംസാരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in